ചലച്ചിത്ര അക്കാദമി അധ്യക്ഷയായി ബീന പോള്‍? ആവശ്യവുമായി ഡബ്ല്യൂസിസിയും, വനിതാ പ്രാതിനിധ്യം ചര്‍ച്ചയില്‍

ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്ത് വനിതയെ നിയമിക്കണമെന്ന് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളുടെയും ചെയര്‍മാനായിരുന്ന രഞ്ജിത്തിന്റെ രാജിയുടെയും പശ്ചാത്തലത്തിലാണ് വനിതയെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

വനിതാപ്രാതിനിധ്യം വേണമെന്ന ആവശ്യം സിപിഎമ്മിലും ഉയര്‍ന്നിട്ടുണ്ട്. വൈസ് ചെയര്‍മാനും അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായിരുന്ന എഡിറ്റര്‍ ബീന പോളിനെ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ട് വനിതകളുടെ കൂട്ടായ്മ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

ഡബ്ല്യൂസിസിയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ദീപിക സുദര്‍ശന് വേണ്ടിയും ഒരു വിഭാഗം വാദിക്കുന്നുണ്ട്. നിയമനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും മുഖ്യമന്ത്രിയുടെയും സാംസ്‌കാരികമന്ത്രിയുടെയും നിലപാടും നിര്‍ണായകമാകും.

അതേസമയം, ബംഗാളി നടിയുടെ പരാതിയെ തുടര്‍ന്ന് ഓഗസ്റ്റ് 5ന് ആണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രാജിവച്ചത്. പലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു നടിയുടെ ആരോപണം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം