ഇത് അന്ന ബെന്നോ? ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍, കൊട്ടുകാളി ടീസര്‍ പുറത്ത്

തമിഴ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് നടി അന്ന ബെന്‍. പി എസ് വിനോദ്‌രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊട്ടുകാളി എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തെത്തി.

വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന അന്ന ബെന്‍ തന്നെയാണ് ഫസ്റ്റ് ലുക്ക് ടീസറിലെ ഹൈലൈറ്റ്. മേക്ക് ഡൌണ്‍ ചെയ്താണ് ചിത്രത്തിലെ കഥാപാത്രമായി അന്ന എത്തുന്നത്. സൂരിയാണ് ചിത്രത്തിലെ നായകന്‍. പുതുതലമുറ സംവിധായകരില്‍ ഏറെ ശ്രദ്ധ നേടിയ ആളാണ് പി എസ് വിനോദ്‌രാജ്. അദ്ദേഹത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം കൂഴങ്കല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ആയിരുന്നു.

എസ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവകാര്‍ത്തികേയനാണ് കൊട്ടുകാളി നിര്‍മ്മിക്കുന്നത്. വിനോദ്‌രാജിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഛായാഗ്രഹണം ബി ശക്തിവേല്‍, എഡിറ്റിംഗ് ഗണേഷ് ശിവ, സൌണ്ട് ഡിസൈന്‍ സൂറെന്‍ ജി, എസ് അളഗിയ കൂതന്‍, പ്രൊഡക്ഷന്‍ സൊണ്ട് മിക്‌സര്‍ രാഘവ് രമേശ്, പബ്ലിസിറ്റി ഡിസൈന്‍ കബിലന്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ് രാഗുല്‍ പരശുറാം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബാനു പ്രിയ, ഡിഐ പ്രൊമോ വര്‍ക്‌സ്, വിഎഫ്എക്‌സ് ശേഖര്‍ മുരുകന്‍, സ്റ്റില്‍സ് ആന്‍ഡ് മേക്കിംഗ് വീഡിയോ ചെഗു, പിആര്‍ഒ സുരേഷ് ചന്ദ്ര- രേഖ ഡിവണ്‍, കോ പ്രൊഡ്യൂസര്‍ കാലൈ അരശ്.

Read more

അതേസമയം രണ്ട് മലയാളം ചിത്രങ്ങളും അന്ന ബെന്നിന്റേതായി പുറത്തുവരാനുണ്ട്. എന്നിട്ട് അവസാനം, അഞ്ച് സെന്റും സെലീനയും എന്നിവയാണ് ചിത്രങ്ങള്‍.