പ്രഖ്യാപനം മുതല്‍ വിവാദങ്ങള്‍, തിയേറ്ററിലെത്തി ഒരു വര്‍ഷത്തിന് ശേഷം 'കുടുക്ക് 2025' ഒ.ടി.ടിയില്‍; റിലീസ് തീയതി പുറത്ത്

പ്രഖ്യാപനം മുതല്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ച ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ദുര്‍ഗ കൃഷ്ണയും കൃഷ്ണ ശങ്കറും തമ്മിലുള്ള ഇന്റിമേറ്റ് സീനുകള്‍ ആയിരുന്നു ചര്‍ച്ചയായത്. ദുര്‍ഗയുടെ ഭര്‍ത്താവിനെതിരെയും വന്‍ സൈബര്‍ ആക്രമണം നടന്നിരുന്നു.

2022ല്‍ ഓഗസ്റ്റ് 25ന് റിലീസ് ചെയ്ത കുടുക്ക് ഒരു വര്‍ഷത്തിനിപ്പുറം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുകയാണ്. സൈന പ്ലേ ഒ.ടി.ടിയിലാണ് കുടുക്ക് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ചിത്രം നാളെ സ്ട്രീമിംഗ് ആരംഭിക്കും. ത്രില്ലര്‍ ചിത്രമായി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ബിലഹരിയാണ്.

ചിത്രത്തിന്റെ രചനയും സംവിധായകന്‍ തന്നെയാണ്. അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൃഷ്ണശങ്കര്‍, ബിലാഹരി, ദീപ്തി റാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

എന്റര്‍ടെയ്‌നറായി തുടങ്ങി മിസ്റ്ററിയും ആക്ഷനും ചേര്‍ന്നുള്ള ഒരു ചിത്രമാണ് കുടുക്ക് 2025. ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള വിഷയമാണ് കുടുക്കില്‍ പ്രമേയമാക്കിയിരിക്കുന്നത്. 2025ലെ കഥയാണ് ചിത്രം പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് കുടുക്കിന്റെ പ്രമേയം.

View this post on Instagram

A post shared by Saina Play (@sainaplay)

Read more