'ഒരു ദുരൂഹ സാഹചര്യത്തില്‍'; കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും വീണ്ടും ഒന്നിക്കുന്നു, ഒപ്പം ലിസ്റ്റിനും

‘ന്നാ താന്‍ കേസ് കൊട് ‘എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും വീണ്ടും ഒന്നിക്കുന്നു. ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന ചിത്രത്തിന്റെ ടൈറ്റിലാണ് പുറത്തെത്തിയിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, ഷാഹി കബീര്‍, ശരണ്യ രാമചന്ദ്രന്‍, ദിവ്യ വിശ്വനാഥ് തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. അര്‍ജുന്‍ സേതു ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത് ഡോണ്‍ വിന്‍സന്റാണ്.

വയനാട്, തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായി ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ പകുതിയോടെ ആരംഭിക്കും. കോ പ്രൊഡ്യുസര്‍- ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്- അഖില്‍ യശോധരന്‍, എഡിറ്റര്‍ മനോജ് കണ്ണോത്ത്, ആര്‍ട്ട്- ഇന്ദുലാല്‍ കാവീദ്, സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസന്‍.

സൗണ്ട് മിക്സിങ്- വിപിന്‍ നായര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നവീന്‍ പി തോമസ്, മേക്കപ്പ്- റോണെക്സ് സേവ്യര്‍, കോസ്റ്റ്യൂം- മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അജിത്ത് വേലായുധന്‍, സ്റ്റണ്ട് മാസ്റ്റര്‍- കലൈ കിംഗ്സണ്‍, അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു.

Read more