പ്രേക്ഷകന്‍ കൂടി ചേര്‍ന്ന് പൂരിപ്പിക്കേണ്ട സമസ്യ, ഒറ്റക്കാഴ്ചയില്‍ എല്ലാം തുറന്ന് വെയ്ക്കാത്ത 'മഹാവീര്യര്‍': ലാല്‍ ജോസ്

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘മഹാവീര്യര്‍’ സിനിമയെ പ്രശംസിച്ച് ലാല്‍ജോസ്. ഒരു തവണയുള്ള കാഴ്ച്ച കൊണ്ട് എല്ലാം തുറന്നു വെക്കാത്ത, പില്‍ക്കാലത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന തരം സിനിമയാണ് ‘മഹാവീര്യര്‍’ എന്ന് അദ്ദേഹം പറയുന്നു. അങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കണം എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘അങ്ങനെയും ചില സിനിമകളുണ്ട്. മഹാവീര്യര്‍ പോലെ. ഒറ്റക്കാഴ്ചയില്‍ എല്ലാം തുറന്ന് വയ്ക്കാത്തവ. പ്രേക്ഷകന്‍ കൂടി ചേര്‍ന്ന് പൂരിപ്പിക്കേണ്ട സമസ്യയാണ് അത്തരം സിനിമകള്‍. ഒരു വേള പിന്നൊരു കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്നവ. അത്തരം സിനിമകള്‍ക്ക് നമ്മുടെ ശ്രദ്ധയും സപ്പോര്‍ട്ടും വേണം. എബ്രിഡ്, പടം കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് നിന്നോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ കൂടിയിട്ടേയുള്ളു’ ലാല്‍ജോസ് പറഞ്ഞു.

‘1983’, ‘ആക്ഷന്‍ ഹീറോ ബിജു’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് ‘മഹാവീര്യര്‍’. ആസിഫ് അലിയും സിനിമയില്‍ പ്രധാന കഥാപാത്രമാകുന്നുണ്ട്. രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സംസ്ഥാന അവാര്‍ഡ് ജേതാവ് ചന്ദ്രു സെല്‍വരാജ് ആണ് ഛായാഗ്രഹണം. ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്ര സംയോജനം മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, മെല്‍വി ജെ, ചമയം ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം ബേബി പണിക്കര്‍, പിആര്‍ഒ എ എസ് ദിനേശ്.

Latest Stories

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

'ദ വയറിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകം'; മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

ലോകത്തിലുള്ളത് രണ്ടു തരം വ്യക്തികള്‍; ആണും പെണ്ണും; ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ്; അമേരിക്കന്‍ സൈന്യത്തില്‍ ഉള്ളവരെ പുറത്താക്കും

"എനിക്ക് ഒക്കെ ആരെങ്കിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം തരുമോ?; യോഗ്യനായ ഒരു വ്യക്തി അത് അർഹിക്കുന്നുണ്ട്"; ജസ്പ്രീത് ബുംറയുടെ വാക്കുകൾ വൈറൽ

നാട്ടിക ലോറി അപകടത്തില്‍ വണ്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍; കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതില്‍ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം; അഭിഭാഷകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ