കട്ടപ്പനയിലെ ഹൃതിക് റോഷന് സിനിമയിലെ നായിക ലിജോമോള്‍ ജോസ് വിവാഹിതയായി. അരുണ്‍ ആന്റണിയാണ് വരന്. ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.
ദിലീഷ് പോത്തന് സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോള്‍ അഭിനയരംഗത്തേക്ക് എത്തിയത്. കട്ടപ്പനയിലെ ഹൃതിക് റോഷന് സിനിമയിലെ നായിക കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്.
പിന്നീട് ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ് സിനിമയിലും ലിജോമോള്‍ അഭിനയിച്ചിട്ടുണ്ട്. സിവപ്പു മഞ്ചള് പച്ചൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം
View this post on Instagram
View this post on InstagramRead more