'യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന ചിത്രം'; മമ്മൂട്ടി ചിത്രം 'ഉണ്ട'യ്ക്ക്  നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി ലോക്‌നാഥ് ബെഹ്‌റ

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തി വിസ്മയിപ്പിച്ച ഖാലിദ് റഹമാന്‍ ചിത്രം ഉണ്ട കാണാനെത്തി ഡിജിപി ലോക്‌നാഥ് ബെഹ്‌റയും. തിരുവനന്തപുരത്ത് പൊലീസുകാര്‍ക്കായി ഒരുക്കിയ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനാണ് ലോക്‌നാഥ് ബെഹ്‌റയും എത്തിയത്. നാടകീയമല്ലാതെ യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന ചിത്രമെന്നാണ് ഉണ്ടയെ കുറിച്ച് ഡിജിപി അഭിപ്രായപ്പെട്ടത്.

വളരെ റിയലസ്റ്റിക്കായാണ് ചിത്രം കഥ പറയുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന യഥാര്‍ത്ഥ സംഭവങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും ബെഹ്‌റ അഭിപ്രായപ്പെട്ടു.  ഇത്തരം ജോലിക്ക് പോവുന്ന ഉദ്യോഗസ്ഥര്‍ സമാനമായ സാചര്യങ്ങള്‍ നേരിടുമോ എന്ന ചോദ്യത്തിന് ചില സാഹചര്യങ്ങള്‍ തിരിച്ചടിയാവാറുണ്ടെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന പ്രത്യേക പ്രദര്‍ശനത്തില്‍ ബെഹ്‌റക്കൊപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രമായതിനാലാണ് പൊലീസുകാര്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്.

ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിയ്ക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി വേഷമിടുന്നത്. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും “ഉണ്ട”യില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം