മമ്മൂട്ടി പൊലീസ് വേഷത്തിലെത്തി വിസ്മയിപ്പിച്ച ഖാലിദ് റഹമാന് ചിത്രം ഉണ്ട കാണാനെത്തി ഡിജിപി ലോക്നാഥ് ബെഹ്റയും. തിരുവനന്തപുരത്ത് പൊലീസുകാര്‍ക്കായി ഒരുക്കിയ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനാണ് ലോക്നാഥ് ബെഹ്റയും എത്തിയത്. നാടകീയമല്ലാതെ യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നു നില്ക്കുന്ന ചിത്രമെന്നാണ് ഉണ്ടയെ കുറിച്ച് ഡിജിപി അഭിപ്രായപ്പെട്ടത്.
വളരെ റിയലസ്റ്റിക്കായാണ് ചിത്രം കഥ പറയുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന യഥാര്‍ത്ഥ സംഭവങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും ബെഹ്റ അഭിപ്രായപ്പെട്ടു. ഇത്തരം ജോലിക്ക് പോവുന്ന ഉദ്യോഗസ്ഥര്‍ സമാനമായ സാചര്യങ്ങള്‍ നേരിടുമോ എന്ന ചോദ്യത്തിന് ചില സാഹചര്യങ്ങള്‍ തിരിച്ചടിയാവാറുണ്ടെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന പ്രത്യേക പ്രദര്‍ശനത്തില്‍ ബെഹ്റക്കൊപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രമായതിനാലാണ് പൊലീസുകാര്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്.
Read more
ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിയ്ക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി വേഷമിടുന്നത്. അര്ജുന് അശോകന്, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്, അലന്‍സിയര്‍ തുടങ്ങിയവരും “ഉണ്ട”യില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.