'പൊതുവേ ഞങ്ങള്‍ കലാകാരന്മാര്‍ക്ക് സ്ത്രീവിഷയത്തില്‍ ചീത്തപേരുണ്ട്'; ലൂക്കയുടെ ട്രെയിലര്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത്

ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന “ലൂക്ക”യുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ചിത്രം ഒരു റൊമാന്റിക് ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതാണ് വീഡിയോ.

നവാഗതനായ അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാകാരനും ശില്‍പിയുമായ ലൂക്ക എന്ന കഥാപാത്രമാണ് ടൊവിനോ അവതരിപ്പിക്കുന്നത്. നിഹാരികയായി അഹാനയും ചിത്രത്തിലെത്തുന്നു. നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ചിത്രം കലാകാരനും ശില്പിയുമായ ലൂക്കായുടെ കഥയാണ് പറയുന്നത്. പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കായുടെ ഛായാഗ്രഹണം നവാഗതനായ നിമിഷ് രവിയാണ്. എഡിറ്റിംഗ് നിഖില്‍ വേണു. സൂരജ് എസ് കുറുപ്പ് ഗാനങ്ങള്‍ ഒരുക്കുന്നു.

ജൂണ്‍ 28 ന് ചിത്രം തിയേറ്ററുകളിലെത്തും.

Read more