ടിബറ്റൻ വരികളോടെ 'കിഷ്കിന്ധാ കാണ്ഡം' ത്തിലെ ലിറിക്കൽ ഗാനം പുറത്ത്; ആസിഫ് അലി ചിത്രം 12ന് തിയേറ്ററുകളിലെത്തും!

ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിലെ വാനര ലോകം എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. ടിബറ്റൻ വരികളോടെയാണ് ഈ ഗാനം ആരംഭിക്കുന്നത്. മലയാള സിനിമയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഗാനം.

ജോബ് കുര്യനും ജെ’മൈമയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്യാം മുരളീധരന്റെ വരികൾക്ക് മുജീബ് മജീദ് സം​ഗീതം പകർന്നത്. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ ബാഹുൽ രമേഷ് ആണ് നിർവഹിക്കുന്നത്. ചിത്രത്തിൽ അപർണ്ണ ബാലമുരളി ആണ് നായികയായി എത്തുന്നത്.

വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ഗുഡ്‌വിൽ എന്റർടെയൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച് ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇത്. ചിത്രം ഓണം റിലീസായി സെപ്റ്റംബർ 12ന് തിയറ്ററുകളിലെത്തും.

Read more