അമല്‍ നീരദുമായി ചര്‍ച്ചയ്ക്ക് മമ്മൂട്ടി; ബിലാലിനായി ആരാധകരുടെ മുറവിളി

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ബിലാല്‍’. ഹിറ്റായ ബിഗ്ബിയുടെ രണ്ടാം ഭാഗമായി പ്രഖ്യാപിക്കപ്പെട്ടതാണിത്. ഇപ്പോഴിതാ അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് നടന്‍ മമ്മൂട്ടി നല്‍കിയ അപ്‌ഡേറ്റ് ആണ് ആരാധകര്‍ക്കിടയിലെ പുതിയ വിശേഷം.

ബിലാലിന്റെ തിരക്കഥ പുരോഗമിക്കുകയാണെന്നും അമല്‍ നീരദുമായി കഴിഞ്ഞ ദിവസം സിനിമയെക്കുറിച്ച് ചര്‍ച്ചയ്‌ക്കൊരുങ്ങിയിരുന്നതായും നടന്‍ പറഞ്ഞു. സംവിധായകന്റെ തിരക്കില്‍ അത് നടക്കാതെ പോകുകയായിരുന്നു.

2018ല്‍ റിലീസ് ചെയ്ത ബിഗ്ബി പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. മലയാളത്തിലെ അണ്ടര്‍ റേറ്റഡ് ആക്ഷന്‍ സിനിമയായാണ് ചിത്രത്തെ ആരാധകര്‍ പരിഗണിക്കുന്നത്. ബിലാല്‍ ആദ്യം പ്രഖ്യാപിച്ചു എങ്കിലും അമല്‍ നീരദിനൊപ്പം രണ്ടാം ഗാങ്സ്റ്റര്‍ ചിത്രമായി സംഭവിച്ചത് ‘ഭീഷ്മ പര്‍വ്വമാണ്’.

Read more

മമ്മൂട്ടിയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം ‘ക്രിസ്റ്റഫര്‍’ ആണ്. ഫെബ്രുവരി 9നാണ് റിലീസ്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ ആണ് സംവിധാനം. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം.