ദ്രോണാചാര്യര്‍ ആണ് ട്രെന്‍ഡിംഗില്‍.. ആളെ മനസിലായോ? എഐ കലാവിരുത് വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് എഐ ടെക്‌നോളിയാണ്. എഐ സാങ്കേതികതയിലൂടെ മലയാളി താരങ്ങളെ ഹോളിവുഡ് സിനിമകളില്‍ കാസ്റ്റ് ചെയ്താല്‍ എങ്ങനെയിരിക്കുമെന്ന് പരീക്ഷിക്കലാണ് അതിലൊരു ട്രെന്‍ഡ്. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

മമ്മൂട്ടി ദ്രോണാചാര്യരായാല്‍ എങ്ങനെയിരിക്കും? ഒരു ഫാന്‍ മെയ്ഡ് ചിത്രമാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കയ്യില്‍ വില്ലേന്തി ദ്രോണാചാര്യര്‍ ആയി നില്‍ക്കുന്ന മമ്മൂട്ടിയെ ചിത്രത്തില്‍ കാണാം. ഒറ്റനോട്ടത്തില്‍ ഇത് ആരാണ് എന്ന ചോദ്യം ഉയര്‍ത്തുന്ന തരത്തില്‍ ആണ് എഐ മികവ്.

actor mammootty as dronacharya ai photo nrn

നിരവധി പേരാണ് ഫോട്ടോ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു രക്ഷയും ഇല്ലാത്ത എഡിറ്റിംഗ് എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം, ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരുന്നത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം.

ജ്യോതികയും മമ്മൂട്ടിയും ഒന്നിക്കുന്ന ‘കാതല്‍: ദ കോര്‍’, ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്നിവയാണ് മമ്മൂട്ടിയുടെ മറ്റ് ചിത്രങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ചിത്രത്തിന്റെ റിലീസ് നേരത്തെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയെങ്കിലും ഇതുവരെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടില്ല.