പിറന്നാൾ സ്പെഷ്യൽ എത്തി; മമ്മൂട്ടി-ഗൗതം വാസുദേവ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് മമ്മൂട്ടി!

തന്റെ പിറന്നാൾ ദിനത്തിൽ പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ട് മമ്മൂട്ടി. ‘ഡൊമിനിക്ക് ആൻഡ് ദ ലേഡീസ് പേഴ്‌സ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സൂരജ് ആർ, നീരജ് ആർ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടനെ പൂർത്തിയാകും.


ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ചിത്രമായാണ് ഇത് ഒരുങ്ങുന്നത് എന്നാണ് റിപോർട്ടുകൾ.

Read more