അതിമനോഹര വിജയവുമായി വിനീത്; ഗള്‍ഫ് നാടുകളിലും ഇനി 'മനോഹരം' ദിനങ്ങള്‍

വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ “മനോഹരം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം പേരുപോലെ തന്നെ മനോഹരമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അതിമനോഹര വിജയവുമായി ചിത്രം ഗള്‍ഫ് നാടുകളിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്കു ശേഷം വീണ്ടും നായകനായി വിനീത് ശ്രീനിവാസന്‍ എത്തിയ ചിത്രം അന്‍വര്‍ സാദിഖ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അപര്‍ണ ദാസാണ് ചിത്രത്തില്‍ നായിക. ചിത്രത്തില്‍ ഇന്ദ്രന്‍സ്, ഹരീഷ് പേരടി തുടങ്ങിയവര്‍ക്കൊപ്പം സംവിധായകരായ വി.കെ.പ്രകാശ്, ബേസില്‍ ജോസഫ്, ജൂഡ് ആന്തണി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

Image may contain: 1 personImage may contain: 5 people, people smiling

Read more

ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കല്‍, സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജെബ്ബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സഞ്ജീവ് തോമസാണ്.