മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതിയിരുന്നു, പക്ഷെ..; 'ലിയോ' സക്‌സസ് സെലിബ്രേഷനിലെ പ്രസംഗവും വിവാദത്തില്‍!

തൃഷയെ കുറിച്ച് മന്‍സൂര്‍ അലിഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം കടുക്കുകയാണ്. ദേശീയ വനിതാ കമ്മിഷന്‍ നടനെതിരെ സ്വമേധയാ കേസ് എടുത്തിരിക്കുകയാണ്. ഇതിനിടെ മഡോണ സെബാസ്റ്റിയനെ കുറിച്ച് ‘ലിയോ’യുടെ സക്‌സസ് മീറ്റില്‍ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുകയാണ്.

സക്‌സസ് മീറ്റിലെ പ്രസംഗത്തിനിടെ ആക്ഷന്‍ രംഗങ്ങളിലെ നടന്‍ അര്‍ജുന്റെ കഴിവിനെ കുറിച്ച് പുകഴ്ത്തി പറഞ്ഞ മന്‍സൂര്‍ അലിഖാന്‍ തൃഷയെയും മഡോണയെയും കുറിച്ച് പറഞ്ഞ വാക്കുകളില്‍ സ്ത്രീവിരുദ്ധത ഉണ്ടെന്ന ആരോപണമാണ് ഉയര്‍ന്നു വരുന്നത്.

”ആക്ഷന്‍ കിംഗ് അര്‍ജുനോടൊപ്പം ഫൈറ്റ് സീന്‍ ഉണ്ടാകുമെന്ന് കരുതിയെങ്കിലും അത് കിട്ടിയില്ല. അങ്ങനെയുള്ള സീനുകള്‍ ലിയോയില്‍ ഇല്ല. കുറേ സിനിമകള്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ആക്ഷന്‍ ചെയ്താല്‍ എട്ടു-പത്ത് ദിവസം പിന്നെ ശരീരം വേദനയായിരിക്കും.”

”പിന്നെ തൃഷ മേഡത്തിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചില്ല. ലോകേഷ് കനകരാജ് പടം ആയതുകൊണ്ട് മുഴുവന്‍ അടിയും പിടിയും ഒക്കെയാണ്. തൃഷയെ ഫ്‌ലൈറ്റില്‍ കൊണ്ട് വന്ന് അങ്ങനെ തന്നെ തിരിച്ച് കൊണ്ട് പോയി. അതും കിട്ടിയില്ല. പിന്നെ മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി.”

”സെറ്റിലേക്ക് മഡോണ വന്നപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. പക്ഷെ അത് പെങ്ങള്‍ കഥാപാത്രം ആയിരുന്നു” എന്നാണ് മന്‍സൂര്‍ പറയുന്നത്. നടന്‍ സംസാരിക്കുമ്പോള്‍ മുഖഭാവത്തില്‍ വ്യത്യാസം വരുന്ന മഡോണയെ വീഡിയോയില്‍ കാണാം. മഡോണ ഒട്ടും കംഫര്‍ട്ടബിള്‍ അല്ല എന്നാണ് പലരും എക്‌സില്‍ കമന്റ് ചെയ്യുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം