തൃഷയെ കുറിച്ച് മന്‍സൂര്‍ അലിഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം കടുക്കുകയാണ്. ദേശീയ വനിതാ കമ്മിഷന്‍ നടനെതിരെ സ്വമേധയാ കേസ് എടുത്തിരിക്കുകയാണ്. ഇതിനിടെ മഡോണ സെബാസ്റ്റിയനെ കുറിച്ച് ‘ലിയോ’യുടെ സക്‌സസ് മീറ്റില്‍ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുകയാണ്.
സക്‌സസ് മീറ്റിലെ പ്രസംഗത്തിനിടെ ആക്ഷന്‍ രംഗങ്ങളിലെ നടന്‍ അര്‍ജുന്റെ കഴിവിനെ കുറിച്ച് പുകഴ്ത്തി പറഞ്ഞ മന്‍സൂര്‍ അലിഖാന്‍ തൃഷയെയും മഡോണയെയും കുറിച്ച് പറഞ്ഞ വാക്കുകളില്‍ സ്ത്രീവിരുദ്ധത ഉണ്ടെന്ന ആരോപണമാണ് ഉയര്‍ന്നു വരുന്നത്.
”ആക്ഷന്‍ കിംഗ് അര്‍ജുനോടൊപ്പം ഫൈറ്റ് സീന്‍ ഉണ്ടാകുമെന്ന് കരുതിയെങ്കിലും അത് കിട്ടിയില്ല. അങ്ങനെയുള്ള സീനുകള്‍ ലിയോയില്‍ ഇല്ല. കുറേ സിനിമകള്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ആക്ഷന്‍ ചെയ്താല്‍ എട്ടു-പത്ത് ദിവസം പിന്നെ ശരീരം വേദനയായിരിക്കും.”
”പിന്നെ തൃഷ മേഡത്തിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചില്ല. ലോകേഷ് കനകരാജ് പടം ആയതുകൊണ്ട് മുഴുവന്‍ അടിയും പിടിയും ഒക്കെയാണ്. തൃഷയെ ഫ്‌ലൈറ്റില്‍ കൊണ്ട് വന്ന് അങ്ങനെ തന്നെ തിരിച്ച് കൊണ്ട് പോയി. അതും കിട്ടിയില്ല. പിന്നെ മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി.”
”സെറ്റിലേക്ക് മഡോണ വന്നപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. പക്ഷെ അത് പെങ്ങള്‍ കഥാപാത്രം ആയിരുന്നു” എന്നാണ് മന്‍സൂര്‍ പറയുന്നത്. നടന്‍ സംസാരിക്കുമ്പോള്‍ മുഖഭാവത്തില്‍ വ്യത്യാസം വരുന്ന മഡോണയെ വീഡിയോയില്‍ കാണാം. മഡോണ ഒട്ടും കംഫര്‍ട്ടബിള്‍ അല്ല എന്നാണ് പലരും എക്‌സില്‍ കമന്റ് ചെയ്യുന്നത്.
That look of @MadonnaSebast14 says it all when #MansoorAliKhan said
“Madonna papa vaachum kidaikuma nu paathen”
Disgusting pic.twitter.com/guH4cDZFyH
— Trollywood 𝕏 (@TrollywoodX) November 18, 2023
Read more