''ഇതിലും നല്ലൊരു തുടക്കം കിട്ടാനില്ല''; ദളപതി 67 നില്‍ താനുമുണ്ടെന്ന് മാത്യു തോമസ്

ലോകേഷ് കനകരാജിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ദളപതി 67 ന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സിനിമയില്‍ താനുമുണ്ടെന്ന് വെളിപ്പെടുത്തി യുവതാരം മാത്യു തോമസ്. ഇന്നലെയാണ് ലോകേഷ് കനകരാജ് ദളപതി 67 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മാത്യുവിന്റെ ആദ്യ തമിഴ് ചിത്രമാണ് ദളപതി 67.

ഇന്‍സ്റ്റാഗ്രാം വഴിയാണ് മാത്യൂ തന്റെ സന്തോഷം പങ്കുവെച്ചത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് സാറിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു. ഇതിലും നല്ലൊരു തുടക്കം തമിഴില്‍ കിട്ടാനില്ല. മാത്യു തോമസ് ഇന്‍സ്റ്റയില്‍ കുറിച്ചു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, ജോ ആന്റ് ജോ, ഓപ്പറേഷന്‍ ജാവ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മാത്യു തോമസ്.

‘മാസ്റ്റര്‍’ എന്ന ചിത്രത്തിന് ശേഷമാണ് ലോകേഷ് കനകരാജും വിജയ്യും വീണ്ടും ഒന്നിക്കുന്നത്. അതുകൊണ്ടു തന്നെ പ്രതീക്ഷയും വാനോളമാണ്. അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്യുക. സംവിധായകനൊപ്പം, രത്‌ന കുമാര്‍, ധീരജ് വൈദി എന്നിവര്‍ ചിത്രത്തിന്റെ തിരക്കഥയില്‍ പങ്കാളികളാവുന്നുണ്ട്.

എഴുതി 7 സ്‌ക്രീന്‍ സ്റ്റുഡിയോ ചിത്രം നിര്‍മിക്കുന്ന ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലുണ്ട്.’വാരിസാ’ണ് വിജയ്യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. വംശി പൈഡിപ്പള്ളിയായിരുന്നു സംവിധാനം.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ