പുഞ്ചിരിയോടെ മീനാക്ഷി, മഞ്ജുവിനെ പോലെ എന്ന് ആരാധകര്‍; വൈറലായി താരപുത്രിയുടെ ചിത്രം

നടി അക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങളാണ് സിനിമാലോകത്തെ ചര്‍ച്ചാവിഷയം. ഈ കോലാഹലങ്ങള്‍ക്ക് ഇടയില്‍ മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകളായ മീനാക്ഷിയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമല്ലെങ്കിലും മീനാക്ഷിയുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറണ്ട്.

മീനാക്ഷി അമ്മയെ പോലെ ആണെന്നും നായികയായി എത്തുമെന്നുമാണ് ആരാധകരുടെ കമന്റുകള്‍. സിനിമാ കുടുംബത്തില്‍ നിന്നുള്ള മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയില്‍ എത്തുമോ എന്ന് അറിയാനാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

നാദിര്‍ഷയുടെ മകള്‍ക്കൊപ്പമുള്ള മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോകള്‍ വൈറലായിരുന്നു. മീനാക്ഷിയുടെ അഭിനയവും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ദിലീപും കാവ്യാ മാധവനുമൊപ്പം താമസിക്കുന്ന മീനാക്ഷി ചെന്നൈയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.

Inside Pics: Dileep and Kavya Madhavan

കുടുംബസമേതമാണ് പൊതുവേദികളിലും ചടങ്ങുകളിലും ദിലീപ് പങ്കെടുക്കാറുള്ളത്. ലാല്‍ ജോസിന്റെ മകളുടെ വിവാഹചടങ്ങിലും മീനാക്ഷി തിളങ്ങിയിരുന്നു. നമിത പ്രമോദും നാദിര്‍ഷയുടെ മക്കളും ലാല്‍ ജോസിന്റെ മക്കളും ഒക്കെയായി മീനാക്ഷിക്ക് അടുത്ത സൗഹൃദവുമുണ്ട്.

Read more

നമ്മൾ കോർത്ത കയ്യഴിയാതെ; കൈകോർത്ത് നമിതയും മീനാക്ഷിയും- My Lifelines, Namitha Pramod shares photos with Dileep