ദൈവം ഇന്ത്യക്ക് സമ്മാനിച്ച പ്രതിഭയാണ് അവൻ, ധോണിയുടെ പ്രവചനം ശരിയാണെന്ന് തെളിയിച്ച താരം; ഇതൊക്കെയാണ് വിശ്വാസം

2013-ൽ ഇംഗ്ലണ്ടിനെതിരായ ഒരു ഏകദിന മത്സരം കളിച്ചുകഴിഞ്ഞതിന് ശേഷം ഏറ്റവും സ്വാഭാവികമായ കഴിവുള്ള പ്രതിഭകളിൽ ഒരാളാണ് നിലവിലെ നായകൻ രോഹിത് ശർമ്മയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി പ്രശംസിച്ചു. രോഹിത് ഓപ്പണിങ് ബാറ്റർ ആയി ഇറങ്ങിയ ആദ്യ മത്സരത്തിൽ 83 റൺ നേടിയതിന് തൊട്ടുപിന്നാലെ ആയിരുന്നു രോഹിത്തിന്റെ പ്രതികരണം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ ആയിരുന്നു ഇത്.

2007 ലെ അരങ്ങേറ്റം മുതൽ അതുവരെ മധ്യനിരയിൽ പ്രധാനമായും ബാറ്റ് ചെയ്തിരുന്ന രോഹിത്, ആദ്യ മൂന്ന് മത്സരങ്ങളിൽ ടീമിൽ ഇടം നേടാതെ ബഞ്ചിൽ ഇരിക്കുക ആയിരുന്നു. ശേഷം താരം നാലാം ഏകദിനത്തിൽ ഓപ്പണറായി. 93 പന്തിൽ 83 റൺസ് നേടിയ അദ്ദേഹം 48-ാം ഓവറിൽ 258 റൺസ് പിന്തുടരാൻ ഇന്ത്യയെ സഹായിച്ചു, കൂടാതെ പരമ്പരയിൽ ഇന്ത്യ 3-1 ലീഡ് നേടുകയും ചെയ്തു.

മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ രോഹിതിനെക്കുറിച്ച് ധോണി പറഞ്ഞത് ഇങ്ങനെ:

“രോഹിത് റൺസ് നേടിയതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം അവൻ ദൈവം സമ്മാനിച്ച ഏറ്റവും പ്രതിഭകളിൽ ഒരാളാണ്. തീർച്ചയായും ഇതുപോലുള്ള ഒരു ഇന്നിംഗ്സ് അദ്ദേഹത്തിന് വളരെ ആവശ്യമായിരുന്നു. അത് അദ്ദേഹത്തിന് വളരെയധികം ആത്മവിശ്വാസം നൽകും. ഉ ഞാൻ വ്യക്തിപരമായി അവനെക്കുറിച്ച് വളരെ സന്തോഷവാനാണ്.

“അദ്ദേഹം ഓപ്പണറാകാൻ സാധിക്കുന്ന ഏറ്റവും മികച്ച താരമായി എനിക്ക് തോന്നി. എന്തായാലും ഭാവി ഇന്ത്യൻ ടീമിലെ ഭാവി ഓപ്പണർ സ്ഥാനത്തേക്ക് വലിയ മത്സരം അവന് നടത്തും.”

രോഹിത്തിൻ്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾക്ക് ഭാവിയിൽ കാരണമായത് ഓപ്പണിങ് സ്ഥാനത്തേക്ക് പ്രൊമോഷൻ കിട്ടിയതുകൊണ്ടാണ്. 265 ഏകദിന മത്സരങ്ങളിൽ നിന്ന് 49.16 ശരാശരിയിലും 92.43 സ്‌ട്രൈക്ക് റേറ്റിലും 10,866 റൺസ് 37-കാരൻ നേടിയിട്ടുണ്ട്.

Read more