ചിരുവിനെ പോലെ ചിരിച്ചു കൊണ്ടിരിക്കൂ; ധ്രുവിനോട് മേഘ്‌ന

ചിരഞ്ജീവി സര്‍ജയുടെ സഹോദരനും നടനുമായ ധ്രുവ സര്‍ജയുടെ ജന്മദിനത്തില്‍ ഹൃദയം തൊടുന്ന ആശംസകളുമായി മേഘ്‌ന രാജ്. ചിരു ചിരിക്കുന്നതു പോലെ ചിരിച്ചു കൊണ്ടിരിക്കൂ എന്നാണ് ധ്രൂവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് മേഘ്‌ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

“”എനിക്കരികില്‍ എത്രത്തോളം ശക്തനായി നീ നില്‍ക്കുന്നുവോ അതേപോലെ തന്നെ ഞാനും നിന്നോടൊപ്പമുണ്ടാകും. ഉറപ്പ്… എന്റെ ബര്‍ത്‌ഡേ ബോയ്, എല്ലാ ആശംസകളും. സന്തോഷം മാത്രം ഉണ്ടാകട്ടെ. നമ്മുടെ ചിരു ചെയ്യുന്നതു പോലെ ചിരിച്ചു കൊണ്ടേയിരിക്കൂ”” എന്നാണ് മേഘ്‌നയുടെ വാക്കുകള്‍.

https://www.instagram.com/p/CGAJEahHR59/

കഴിഞ്ഞ ദിവസമാണ് മേഘ്നയുടെ സീമന്ത ചടങ്ങുകള്‍ നടന്നത്. ഭര്‍ത്താവ് ചിരഞ്ജീവിയുടെ കട്ടൗട്ട് വെച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ചടങ്ങിനിടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് ധ്രുവ ആണ്. ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരയെും ദുഃഖത്തിലാഴ്ത്തി ചിരഞ്ജീവി വിട പറഞ്ഞത്.

Read more

മേഘ്‌നയ്ക്കും ചിരുവിനും ഇടയിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിനിടെ ആയിരുന്നു മരണം നടനെ തട്ടിയെടുത്തത്. “”എനിക്ക് വളരെ സവിശേഷമായ രണ്ടു പേര്‍. ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്പ്പോഴും”” എന്നാണ് സീമന്ത ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്‌ന കുറിച്ചത്.