ഭൂമിയിലെ ആദ്യ താരാട്ടു പാടിയ അമ്മ ആരായിരിക്കും..? ആര്‍ക്കുമറിയില്ല. നൂറു കണക്കിന് ഭാഷകള്‍ വികസിക്കുമ്പോഴും സാഹിത്യവും സംഗീതവും വളരുമ്പോഴും പ്രഥമസ്ഥാനം താരാട്ടിനു തന്നെ. അവിടെയും ചരിത്രം അറിയുന്നവരെ ചിന്തിപ്പിക്കുന്ന ഒന്നുണ്ട്. ജനിച്ച് വീഴുംമുമ്പേ പിതാവിനെ നഷ്ടപ്പെട്ട പൈതലിനെ ഒന്നുറക്കാന്‍ അമ്മ പാടിയ വരികളല്ലയോ നമ്മുടെ കണ്ണുകളെ നനയ്ക്കുന്നത്. ആ കാലുറയ്ക്കും മുന്‍പ് താരാട്ടു പാടിയ മാതാവും കഥാവശേഷയാകുമ്പോള്‍ എങ്ങിനെയായിരിക്കും ആറു വയസ്സായ പൈതലിന്റെ പില്‍ക്കാല ജീവിതം?
നിസ്സഹായമായ ശൈശവാവസ്ഥയില്‍ നിന്നും ലോകാനുഗ്രഹിയായിമാറിയ, ചരിത്രത്തെ മാറ്റിമറിച്ച മഹാപുരുഷനായി അവനെ വളര്‍ത്തിയെടുത്ത ശക്തിയേതാണ് ?
Read more
അമ്മമാര്‍ ഇന്നുമെന്നും ഏറ്റു പാടിക്കൊണ്ടേയിരിക്കുന്നു. ഹസ്ബി റബ്ബി ജല്ലല്ലാഹ്… മാഫി ഖല്‍ബീ ഗൈറുല്ലാഹ്….
ഷാഫി കൊല്ലം എഴുതിയ ഈ വരികള്‍ മാപ്പിളപ്പാട്ടിനും താരാട്ടു പാട്ടിനും മുതല്‍ക്കൂട്ടാണ്. ഈ വരികളും തേജ് മെര്‍വിന്‍ നല്‍കിയ സംഗീതവും ഉറക്കു പാട്ടെന്ന പോലെ ഉണര്‍ത്തു പാട്ടുമാകട്ടെ..