'മേലേ മേഘക്കൊമ്പില്‍....'; ശ്രേയാ ഘോഷാല്‍ ആലപിച്ച നാല്‍പ്പത്തിയൊന്നിലെ ഗാനം

തട്ടിന്‍പുറത്ത് അച്യുതന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന “നാല്‍പ്പത്തിയൊന്ന്” എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. മേലേ മേഘക്കൊമ്പില്‍….എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലെറിക്കല്‍ വീഡിയോയാണ് റിലീല് ചെയ്തത്. ശ്രേയാ ഘോഷാല്‍ ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ കണ്ണൂരില്‍ നിന്നുള്ള നിരവധി നാടക കലാകാരന്മാരും സിനിമയുടെ ഭാഗമാകുന്നു. നിരവധി ലാല്‍ ജോസ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ബിജു മേനോന്‍ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ചിത്രത്തില്‍ നായകനാകുന്നത്.

Read more

കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനമായ ചിത്രത്തിന് കണ്ണൂരിലെ സാമൂഹ്യജീവിതം പശ്ചാത്തലമാകുന്നു. നവാഗതനായ പി.ജി. പ്രഗീഷിന്റേതാണ് തിരക്കഥ. സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍ എന്നിവരും പ്രജിത്തിനൊപ്പം നിര്‍മാതാക്കളായുണ്ട്. ഛായാഗ്രഹണം എസ്. കുമാര്‍. എല്‍.ജെ. ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.