റോട്ടർഡാമിൽ ഇന്ത്യയുടെ അഭിമാനമായി മിഥുൻ മുരളിയുടെ 'കിസ് വാഗൺ'; ചിത്രം സ്വന്തമാക്കിയത് രണ്ട് പുരസ്കാരങ്ങൾ

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് റോട്ടർഡാമിൽ (IFFR) പുരസ്കാര നേട്ടവുമായി മലയാളിയായ മിഥുൻ മുരളി സംവിധാനം ചെയ്ത ‘കിസ് വാഗൺ’. ഫെസ്റ്റിവലിലെ ടൈഗർ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം സ്പെഷ്യൽ ജൂറി പുരസ്കാരവും ഫിപ്രെസ്‌കി പുരസ്കാരവുമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ടൈഗർ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രം കൂടിയായിരുന്നു കിസ് വാഗൺ.

May be an image of ‎1 person and ‎text that says '‎NATIONAL TERDAM INTERNATIONAL FILMFESTIVA ROTTERDAM RNATIONAL ERDAAL INTERNATIONAL INTERNATIONAL ROTTERDAM ROTTERDAM INTERNATIONAL FILMFESTIVAL ROTTERDAM TERNATIONAL MFESTIVAL INTERN INTER INTERNATIONAL ROTTERDAM INTERNATIONAL FILMFESTIVAL ROTTERDAM স TIONAL DAM INTERNATIONAL ROTTERDAM INTERNAT ROTTER IPRESCI 4h0s INTERNATIONAL ROTTERDAM Kin Wagen المهة JAmala IFFR INTERNATIONAL INTERNATI INTERNATIONAL INTERNATIONAL INTERNATIO‎'‎‎

മിലിറ്ററി ഭരിക്കുന്ന സാങ്കൽപ്പിക നഗരത്തിൽ പാർസൽ സർവീസ് നടത്തുന്ന ഐല എന്ന പെൺകുട്ടിയുടെ യാത്രയാണ് കിസ് വാഗൺന്റെ പ്രമേയം. നിഴൽനാടകങ്ങളുടെ (ഷാഡോ പ്ലേ) രൂപഘടന ഇമേജറികളിൽ ഉൾക്കൊണ്ട്, രണ്ടായിരത്തോളം കരകൗശലനിർമ്മിതമായ ഷോട്ടുകളുടെയും ഓഡിയോ – വീഡിയോ അകമ്പടികളുടെയും ഒരുക്കിയിട്ടുള്ളതാണ് മൂന്നുമണിക്കൂർ ദൈർഘ്യമുള്ള കിസ്സ് വാഗൺ.

May be pop art of text

ചിത്രത്തിന്റെ അനിമേഷനും, എഡിറ്റിങ്ങും, സൗണ്ട് ഡിസൈനും, മ്യൂസിക്കും നിർവഹിച്ചിരിക്കുന്നത് മിഥുൻ തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ‘പ്രാപ്പെട’ എന്ന ചിത്രത്തിന്റെ സംവിധായകൻ കൃഷ്ണേന്ദു കലേഷ് ആണ് ചിത്രം ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിച്ചത്.

May be an image of 3 people and text

സ്വതന്ത്ര സിനിമകൾക്കും പരീക്ഷണ സിനിമകൾക്കും വലിയ രീതിയിൽ പ്രാധാന്യം നൽകുന്ന ലോകോത്തര ചലച്ചിത്രമേളയാണ് നെതർലന്റ്സിൽ വെച്ചു നടക്കുന്ന റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘സെക്സി ദുർഗ്ഗ’, പി. എസ് വിനോദ് രാജ് സംവിധാനം ചെയ്ത ‘കൂഴങ്കൽ’ എന്നീ ചിത്രങ്ങൾ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ ടൈഗർ കോമ്പറ്റീഷനിൽ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.

ഡോൺ പാലത്തറയുടെ ‘ഫാമിലി’, മഹേഷ് നാരായണന്റെ ‘മാലിക്’, സെന്ന ഹെഗ്ഡെയുടെ ‘1744 വൈറ്റ് ആൾട്ടോ’, ഷിനോസ് റഹ്മാൻ സജാസ് റഹ്മാൻ എന്നിവർ സംവിധാനം ചെയ്ത ‘ചവിട്ട്’, കൃഷ്ണേന്ദു കലേഷ് സംവിധാനം ചെയ്ത ‘പ്രാപ്പെട’ എന്നീ മലയാള ചിത്രങ്ങൾ റോട്ടർഡാമിൽ കഴിഞ്ഞ വർഷങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ട  ചിത്രങ്ങളാണ്.

Latest Stories

'നടന്നത് സാധാരണ പരിശോധന, എന്തിനാണിത്ര പുകിൽ'; പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്ന് എംബി രാജേഷ്

'ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല'; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നുവെന്ന് നടി

ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പുറത്താക്കി; കടുത്ത നടപടിയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു; ഇസ്രായേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധ മന്ത്രി

ഐപിഎല്‍ 2025 താര ലേലം: രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ 1574, വേദിയും തിയതിയും പുറത്ത്

ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!

'തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശം'; നടി കസ്തൂരിക്കെതിരെ കേസ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: യശസ്വി ജയ്സ്വാളിന് പുതിയ ബാറ്റിംഗ് പങ്കാളി!, നിര്‍ദ്ദേശം

'കണ്ടത് ബിജെപി-സിപിഎം സംഘനൃത്തം'; കേരളത്തിലെ പൊലീസ് കള്ളന്മാരേക്കാൾ മോശമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ടെ റെയ്‌ഡ്‌ സിപിഎം-ബിജെപി നാടകം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സൗത്ത് കരോലിനയിലും ഫ്‌ലോറിഡയുമടക്കം പിടിച്ചടക്കി ട്രംപ്; 14 സ്റ്റേറ്റുകളില്‍ ആധിപത്യം; ഒന്‍പതിടത്ത് കമലാ ഹാരിസ്