ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നേര്’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
ആന്റണി പെരുമ്പാവൂരിനും ജീത്തു ജോസഫിനുമൊപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് താരം സെറ്റിൽ ചേർന്ന വിവരം അറിയിച്ചത്.
കൂടാതെ സിനിമയിൽ നിന്നുള്ള ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഒരു അഭിഭാഷകന്റെ വേഷത്തിലാണ് താരം സിനിമയിലെത്തുന്നത് എന്ന് ചിത്രത്തിൽ നിന്നും മനസിലാക്കാം.
‘ദൃശ്യം 2’വില്‍ വക്കീല്‍ ആയി എത്തിയ ശാന്തി മായാദേവി, പ്രിയാമണി എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍.സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം.ആശീര്‍വാദ് സിനിമാസിന്റെ 33മത് ചിത്രമാണിത്.സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിപ്പാണ്. അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്.