മോഹന്‍ലാലിന് വീണ്ടും ഡി ലിറ്റ് അവാര്‍ഡ്

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് വീണ്ടും ഡി ലിറ്റ് ബിരുദം. കാലിക്കറ്റ് സര്‍വ്വകലാശാലയാണ് അഭിനയരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഡി ലിറ്റ് നല്‍കുന്നത്. ജനുവരി 29ന് രാവിലെ 10ന് സര്‍വ്വകലാശാല ക്യാമ്പസിനകത്ത് ലൈബ്രറിയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ചടങ്ങ്. ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് എന്ന ഈ ബിരുദം സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്ന ബഹുമതിയാണ്.

2010ല്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും മോഹന്‍ലാലിന് ഡി ലിറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പല വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. മോഹന്‍ലാലിനല്ല അഭിനയ മികവിനാണ് ഈ ബിരുദം നല്‍കുന്നതെങ്കില്‍ അത് കഥകളി നടന്‍ കലാമണ്ഡലം ഗോപിയ്ക്കാണ് നല്‍കേണ്ടതെന്ന സുകുമാര്‍ അഴിക്കോടിന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.