മകനെ അഭിനയിപ്പിക്കാന്‍ എത്തി നടനായി മാറിയ അച്ഛന്‍! മനസ്സിലെ ആഗ്രഹം ബാക്കിവെച്ച് കോട്ടയം പ്രദീപിന്റെ വിടവാങ്ങല്‍; വേദനയോടെ താരങ്ങളും

സ്വതസിദ്ധമായ സംസാര ശൈലിയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ അഭിനേതാവാണ് കോട്ടയം പ്രദീപ്. നടന്റെ അപ്രതീക്ഷിത വിയോഗത്തെ കുറിച്ച് അറിഞ്ഞതിന്റെ നടുക്കത്തിലാണ് സിനിമാലോകവും ആരാധകരും.

വര്‍ഷങ്ങളോളം നാടകരംഗത്ത് സജീവമായിരുന്ന കോട്ടയം പ്രദീപ് ഒരു പ്രൊഫഷണല്‍ ക്യാമറയെ അഭിമുഖീകരിക്കുന്നത് യാദൃശ്ചികമായിട്ടാണ്. ടെലിഫിലിമിന് ബാല താരത്തെ ആവശ്യമുണ്ട് എന്നറിഞ്ഞ് മകനെയും കൂട്ടി സെറ്റിലേക്ക് എത്തിയതായിരുന്നു കോട്ടയം പ്രദീപ്.

അവസ്ഥാന്തരങ്ങള്‍ എന്ന ഫിലിമിന് മറ്റൊരു കഥാപാത്രത്തിനും ആളെ ആവശ്യമുണ്ടായിരുന്നു. ആ വേഷം കോട്ടയം പ്രദീപിന് ലഭിക്കുകയായിരുന്നു. ടെലിഫിലിമില്‍ അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് സിനിമയിലേക്ക് എത്തുന്നത് ഈ നാട് ഇന്നലെ വരെയിലൂടെ ആയിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി താരങ്ങളാണ് നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.എന്‍ വാസവന്‍ എന്നിവരും കോട്ടയം പ്രദീപിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഇന്നു പുലര്‍ച്ചെ നാലിനാണ് കോട്ടയം പ്രദീപ് വിട വാങ്ങിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രദീപിന്റെ മൃതദേഹം കോട്ടയം കുമാരനെല്ലൂരിലെ വീട്ടിലെത്തിച്ചു. നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലേക്കെത്തുന്നത്.

‘ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രിയപ്പെട്ട ശ്രീ കോട്ടയം പ്രദീപിന് ആദരാഞ്ജലികള്‍’, എന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘കോട്ടയം പ്രദീപിന് ആദരാഞ്ജലികള്‍’ എന്ന് മമ്മൂട്ടി കുറിച്ചപ്പോള്‍, ‘വളരെ അപ്രതീക്ഷിതമായ വിയോഗം. ”പ്രിയ സഹപ്രവര്‍ത്തകന് ആദരാഞ്ജലി” എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചിരിക്കുന്നത്.

Latest Stories

മദ്രസ വിഷയത്തില്‍ ബാലാവകാശ കമ്മീഷനെതിരെ സുപ്രിംകോടതിയുടെ വിമര്‍ശനം

ജൂനിയർ ഇന്ത്യയുടെ പരിശീലകനെന്ന നിലയിൽ ഹാട്രിക് വിജയങ്ങൾ സ്വന്തമാക്കി ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്

ബംഗളൂരുവില്‍ കനത്ത മഴ തുടരുന്നു; നിര്‍മാണത്തിലിരുന്ന ആറ് നില കെട്ടിടം തകര്‍ന്നുവീണു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

2026ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൻ്റെ പട്ടികയിൽ നിന്ന് ഹോക്കി, ഷൂട്ടിംഗ്, ക്രിക്കറ്റ്, ബാഡ്മിൻ്റൺ, ഗുസ്തി എന്നിവയെ ഒഴിവാക്കിയതിൽ പ്രതിഷേധം

ബിഎസ്എന്‍എല്‍ ലോഗോയിലും ഭാരത്; അടിമുടി മാറി ബിഎസ്എന്‍എല്‍ ലോഗോ

ഭക്ഷണത്തില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിംഗ് കോളേജിലെ ക്യാന്റീന്‍ പൂട്ടിച്ച് വിദ്യാര്‍ത്ഥികള്‍

യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്