മോഹൻലാൽ പിന്മാറി? 'റമ്പാനാ'യി അമ്പാൻ; ജോഷി- ചെമ്പൻ വിനോദ് ചിത്രം റമ്പാൻ പുത്തൻ അപ്ഡേറ്റ്

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പ്രൊജക്ടായിരുന്നു മോഹൻലാൽ- ജോഷി- ചെമ്പൻ വിനോദ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘റമ്പാൻ’ എന്ന ചിത്രം. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്കു ശേഷം ചെമ്പൻ വിനോദ് തിരക്കഥയെഴുതുന്ന ചിത്രമായതുകൊണ്ട് തന്നെ ടൈറ്റിൽ പോസ്റ്റർ വന്നത് മുതൽ സിനിമാ പ്രേമികൾക്കിടയിൽ റമ്പാൻ ചർച്ചയായിരുന്നു. എന്നാൽ മോഹൻലാൽ ചിത്രത്തിൽ നിന്നും പിന്മാറിയെന്നായിരുന്നു അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ. കൂടാതെ മോഹൻലാൽ പിന്മാറിയതുകൊണ്ട് ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിലും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലേക്ക് നായകനായി സജിൻ ഗോപു എത്തുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ആവേശത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ജിതു മാധവന്റെ തിരക്കഥയിൽ സജിൻ ഗോപു നായകനാവുന്ന മറ്റൊരു സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മാസ് ആക്ഷൻ- എന്റർടൈനർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ആന്റണി എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റമ്പാൻ. നാടൻ ഇടി പ്ലസ് ഫോറിൻ ഇടി എന്നായിരുന്നു ചിത്രത്തെ പറ്റി ചെമ്പൻ വിനോദ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ചെമ്പോസ്‍കി മോഷൻ പിക്ചേഴ്സ്, ഐൻസ്റ്റീൻ മീഡിയ, നെക്ക് സ്റ്റൽ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റീൻ സാക് പോൾ, ശൈലേഷ് ആർ സിങ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍