തമിഴിൽ കയ്യടി നേടാൻ വീണ്ടും മോഹൻലാൽ; കൂടെ ബോളിവുഡ് സൂപ്പർ താരവും

ജയിലറിലെ ഗംഭീര പ്രകടനത്തിന് ശേഷം തമിഴ് സിനിമയിൽ കയ്യടി നേടാൻ വീണ്ടുമൊരുങ്ങുകയാണ് മലയാള സൂപ്പർ താരം മോഹൻലാൽ. തമിഴിലെ പ്രശസ്ത സംവിധായകൻ എ. ആർ മുരുഗദോസും ശിവകാർത്തികേയനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് മോഹൻലാൽ ഒന്നിക്കുന്നതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നെൽസൺ- രജനി ചിത്രം ‘ജയിലറി’ൽ മികച്ച പ്രകടനമായിരുന്നു മോഹൻലാൽ അവതരിപ്പിച്ച മാത്യുവിന്റേത്. കുറഞ്ഞ സമയം മാത്രമേ സ്ക്രീനിൽ ഉണ്ടായിരുന്നതെങ്കിലും ഗംഭീര പ്രകടനമായിരുന്നു ആ കഥാപാത്രത്തിലൂടെ മോഹൻലാൽ പുറത്തെടുത്തത്.

പാൻ ഇന്ത്യൻ ചിത്രമായാണ് മുരുഗദോസിന്റെ പുതിയ ചിത്രം ഒരുങ്ങുന്നത്. കൂടാതെ ബോളിവുഡ് സൂപ്പർ താരം വിദ്യുത് ജമ്മലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എസ്കെ 23 എന്നാണ് ചിത്രത്തിന് ഇപ്പോൾ ടാഗ് ലൈൻ കൊടുത്തിരിക്കുന്നത്. പ്രശസ്ത ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്.

മൃണാൾ ഠാക്കൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഒരുവർഷത്തിന് ശേഷമാണ് മുരുഗദോസ് പുതിയ സിനിമയുമായി വരുന്നത്. രജനികാന്ത് നായകനായെത്തിയ ‘ദർബാർ’ ആയിരുന്നു മുരുഗദോസിന്റെ അവസാന ചിത്രം.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്