'ഏതൊരു കാര്യവും ചങ്കൂറ്റത്തോടെ പറയുന്നവനാണ് ഭായ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്'; ചര്‍ച്ചയായി നാദിര്‍ഷയുടെ പോസ്റ്റ്

ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാളികപ്പുറത്തി’ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇതിനിടെ സംവിധായകനും നടനുമായ നാദിര്‍ഷ പങ്കുവച്ച പോസ്റ്റും, അതിന് വന്ന കമന്റിന് താരം നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

‘മാളികപ്പുറം’എന്ന സിനിമ ഇന്നലെ (30-12-22) ഇടപ്പള്ളി വനിത വിനീത തീയേറ്ററില്‍ സെക്കന്റ് ഷോ കണ്ടു. ബുദ്ധിജീവികള്‍ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും നല്ല ഇഷ്ടമായി. Really Feel good movie (ഇതില്‍ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ട. സിനിമ ഇഷ്ടപ്പെടുന്ന ഒരു സാധാ പ്രേക്ഷകന്റെ അഭിപ്രായമായി കണക്കാക്കിയാല്‍ മതി)” എന്നാണ് നാദിര്‍ഷയുടെ പോസ്റ്റ്.

പിന്നാലെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ടുള്ള കമന്റുകളുമായി എത്തിയത്. ”സങ്കികളുടെ ഇഷ്ടം കിട്ടാന്‍ ഉള്ള സൈക്കോളജിക്കല്‍ മൂവ് മെന്റ് അല്ലേ ഭായ്” എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ കമന്റിനാണ് നാദിര്‍ഷ മറുപടി നല്‍കിയത്.

”ഏതൊരു കാര്യവും ഉറപ്പോടെ, ചങ്കൂറ്റത്തോടെ പറയുന്നവനാണ് ഭായ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്” എന്നായിരുന്നു നാദിര്‍ഷ നല്‍കിയ മറുപടി. നടന്റെ മറുപടിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.

actor nadirsha response his malikappuram movie post comment

Read more

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കെ. സുരേന്ദ്രന്‍, ആന്റോ ആന്റണി എംപി തുടങ്ങിയ രാഷ്ട്രീയ പ്രമുഖരും സിനിമയെ അഭിനന്ദിച്ചു കൊണ്ട് പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.