വീണ്ടും ഹിറ്റായി മൃണാള്‍ ഠാക്കൂര്‍, നാനിയുടെ 'ഹായ് നാന്ന'യുടെ കളക്ഷന്‍ പുറത്ത്; ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

നാനി-മൃണാള്‍ ഠാക്കൂര്‍ ചിത്രം ‘ഹായ് നാന്ന’ ഇനി ഒ.ടി.ടിയിലേക്ക്. വമ്പന്‍ റിലീസുകള്‍ക്കിടയിലും തിയേറ്ററില്‍ പിടിച്ചു നിന്ന ചിത്രമാണ് ഹായ് നാന്ന. 40 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 72 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീമിംഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്.

ജനുവരി 4ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം നാനിയുടെ മുപ്പതാമത് ചിത്രം കൂടിയാണ്. പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം അച്ഛന്‍ മകള്‍ ബന്ധത്തെ കുറിച്ചാണ് സംസാരിക്കുന്നത്.

വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും ഡോ. വിജേന്ദര്‍ റെഡ്ഢി ടീഗലയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ ഹായ് നന്ന എന്ന് പേരിട്ട ചിത്രത്തിന് ഹിന്ദിയില്‍ ‘ഹായ് പപ്പ’ എന്നാണ് പേര് നല്‍കിയത്. ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രം.

മകളുടെയും അച്ഛന്റെയും മനോഹരമായ ജീവിത കഥയാണ് ഹായ് നാന്നാ. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‌സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം