നാനി-മൃണാള്‍ ഠാക്കൂര്‍ ചിത്രം ‘ഹായ് നാന്ന’ ഇനി ഒ.ടി.ടിയിലേക്ക്. വമ്പന്‍ റിലീസുകള്‍ക്കിടയിലും തിയേറ്ററില്‍ പിടിച്ചു നിന്ന ചിത്രമാണ് ഹായ് നാന്ന. 40 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 72 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. ചിത്രം നെറ്റ്ഫ്ളിക്സിലാണ് സ്ട്രീമിംഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്.
ജനുവരി 4ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം നാനിയുടെ മുപ്പതാമത് ചിത്രം കൂടിയാണ്. പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം അച്ഛന് മകള്‍ ബന്ധത്തെ കുറിച്ചാണ് സംസാരിക്കുന്നത്.
വൈര എന്റര്ടെയിന്മെന്റസിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും ഡോ. വിജേന്ദര്‍ റെഡ്ഢി ടീഗലയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ ഹായ് നന്ന എന്ന് പേരിട്ട ചിത്രത്തിന് ഹിന്ദിയില്‍ ‘ഹായ് പപ്പ’ എന്നാണ് പേര് നല്‍കിയത്. ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്നറാണ് ചിത്രം.
Read more
മകളുടെയും അച്ഛന്റെയും മനോഹരമായ ജീവിത കഥയാണ് ഹായ് നാന്നാ. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചത്.