സ്ത്രീവിരുദ്ധ പരാമര്‍ശം: മന്‍സൂര്‍ അലി ഖാനെതിരെ ഖുശ്ബു, നടപടി എടുത്ത് വനിതാ കമ്മിഷന്‍

സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ നടപടി എടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുശ്ബു സുന്ദര്‍. നടനെതിരെ ഖുശ്ബു എക്‌സില്‍ പോസ്റ്റ് പങ്കുവച്ചു. സ്ത്രീകളുടെ ഉന്നമനത്തിനായി പോരാടുമ്പോള്‍ ഇത്തരം പുരുഷന്‍മാര്‍ സമൂഹത്തിന് ഒരു പ്രശ്‌നമാണ് എന്നാണ് ഖുശ്ബു കുറിച്ചിരിക്കുന്നത്.

”ദേശീയ വനിതാ കമ്മിഷന്‍ അംഗം എന്ന നിലയില്‍ മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശം ഞാന്‍ ഇതിനകം തന്നെ വനിതാ കമ്മീഷനിലെ മറ്റ് അംഗങ്ങളുമായി സംസാരിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ നടപടി എടുക്കും. ഇത്രയും വൃത്തികെട്ട മനസുള്ളവരെ വെറുതെ വിടാന്‍ കഴിയില്ല.”

”ലൈംഗികത നിറഞ്ഞ, വെറുപ്പുളവാക്കുന്ന രീതിയില്‍ ഇയാള്‍ പരാമര്‍ശം നടത്തിയ തൃഷയ്ക്കും എന്റെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ പിന്തുണ നല്‍കുന്നു. സ്ത്രീകളെ സംരക്ഷിക്കാനും അവര്‍ക്ക് മാന്യത നല്‍കാനും ഞങ്ങള്‍ പോരാടുമ്പോള്‍, അത്തരം പുരുഷന്‍മാര്‍ നമ്മുടെ സമൂഹത്തിന് പ്രശ്‌നമാണ്” എന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്.

വിജയ്യും തൃഷയും അഭിനയിച്ച ‘ലിയോ’ എന്ന സിനിമയെ കുറിച്ചുള്ള അഭിമുഖത്തില്‍ ആയിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശം. തൃഷ, ഖുശ്ബു, റോജ എന്നിവരുടെ പേരെടുത്ത് പറയുകയും ചെയ്തു. തൃഷ തന്നെയാണ് നടനെതിരെ ശക്തമായി രംഗത്തുവന്നത്.

ഇനിയൊരിക്കലും അയാളുടെ കൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി. അതേസമയം, താന്‍ പറഞ്ഞത് തമാശരൂപത്തില്‍ ആയിരുന്നെന്നും ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിച്ചതാണെന്നും മന്‍സൂര്‍ അലിഖാന്‍ പറയുന്നത്. എന്നാല്‍ തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറയാനോ തെറ്റ് തിരുത്താനോ മന്‍സൂര്‍ അലിഖാന്‍ തയ്യാറായില്ല.

Latest Stories

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?