പ്രണയാര്‍ദ്ര ചിത്രവുമായി നയന്‍താര, എന്നാല്‍ ഒന്നിച്ചുള്ളത് വിഘ്‌നേശ് ശിവന്‍ അല്ല, മറ്റൊരു നടന്‍! വൈറലാകുന്നു

ഭര്‍ത്താവ് വിഘ്‌നേശ് ശിവനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ എന്നും നയന്‍താര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. വിഘ്‌നേശ് ശിവനൊപ്പമുള്ള നയന്‍താരയുടെ പ്രണയാര്‍ദ്ര ചിത്രങ്ങള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ താരം ഇന്‍സ്റ്റഗ്രാമില്‍ ങ്കുവച്ച പുതിയൊരു പോസ്റ്റില്‍ നയന്‍താരയ്‌ക്കൊപ്പമുള്ള ആളെ തിരയുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

പെട്ടെന്ന് കാണുമ്പോള്‍ വിഘ്‌നേശ് ആണെന്ന് തോന്നുമെങ്കിലും വിഘ്‌നേശ് അല്ല ഈ ചിത്രത്തില്‍ നടിക്കൊപ്പമുള്ളത്. ചിത്രത്തില്‍ നയന്‍താരയുടെ കൂടെയുള്ളത് നടന്‍ കവിന്‍ ആണ്. കവിന്റെ പേജിലും ഈ ചിത്രമുണ്ട്. ‘ദാദ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് കവിന്‍.

നയന്‍താരയും കവിനും പുതിയ ചിത്രത്തില്‍ ഒന്നിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് ഈ ചിത്രം എന്നാണ് സൂചനകള്‍. ലോകേഷ് കനകരാജിന്റെ സഹായിയായി പ്രവര്‍ത്തിച്ച വിഷ്ണു ഇടവന്റെ ചിത്രത്തിലാകും ഇവര്‍ ഒന്നിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ‘ജവാന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നയന്‍താര ‘ഡ്യൂഡ് വിക്കി’ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ആര്‍ജെ ബാലാജി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ‘മൂക്കുത്തി അമ്മന്‍’ സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഉടന്‍ നയന്‍താര ജോയിന്‍ ചെയ്യും.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ