ഭര്‍ത്താവ് വിഘ്നേശ് ശിവനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ എന്നും നയന്‍താര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. വിഘ്നേശ് ശിവനൊപ്പമുള്ള നയന്‍താരയുടെ പ്രണയാര്‍ദ്ര ചിത്രങ്ങള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ താരം ഇന്‍സ്റ്റഗ്രാമില്‍ ങ്കുവച്ച പുതിയൊരു പോസ്റ്റില്‍ നയന്താരയ്ക്കൊപ്പമുള്ള ആളെ തിരയുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
പെട്ടെന്ന് കാണുമ്പോള്‍ വിഘ്നേശ് ആണെന്ന് തോന്നുമെങ്കിലും വിഘ്നേശ് അല്ല ഈ ചിത്രത്തില്‍ നടിക്കൊപ്പമുള്ളത്. ചിത്രത്തില്‍ നയന്‍താരയുടെ കൂടെയുള്ളത് നടന് കവിന് ആണ്. കവിന്റെ പേജിലും ഈ ചിത്രമുണ്ട്. ‘ദാദ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് കവിന്.
View this post on Instagram
നയന്‍താരയും കവിനും പുതിയ ചിത്രത്തില്‍ ഒന്നിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് ഈ ചിത്രം എന്നാണ് സൂചനകള്‍. ലോകേഷ് കനകരാജിന്റെ സഹായിയായി പ്രവര്‍ത്തിച്ച വിഷ്ണു ഇടവന്റെ ചിത്രത്തിലാകും ഇവര്‍ ഒന്നിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ‘ജവാന്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നയന്‍താര ‘ഡ്യൂഡ് വിക്കി’ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ആര്‍ജെ ബാലാജി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ‘മൂക്കുത്തി അമ്മന്‍’ സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഉടന്‍ നയന്‍താര ജോയിന്‍ ചെയ്യും.