നെഗറ്റീവ് റിപ്പോർട്ടുകൾ; റോട്ടൻ ടൊമാറ്റോസ് റേറ്റിങ്ങിൽ കൂപ്പുകുത്തി 'ജോക്കർ 2'

ഏറെ പ്രതീക്ഷകളോടെയാണ് ജോക്കറിന്റെ രണ്ടാം ഭാഗം (‘ജോക്കർ: ഫോളി എ ഡ്യൂക്‌സ്’) തിയേറ്ററുകളിൽ എത്തിയത്. റിലീസിന് പിന്നാലെ വ്യാപക നെഗറ്റീവ് റിപ്പോർട്ടുകൾ എത്തിയതോടെ ചിത്രത്തിന്റെ റേറ്റിങ് കുത്തനെ കുറഞ്ഞിരിക്കുകയാണ്. മുൻപ് കുറഞ്ഞ റേറ്റിംഗ് രേഖപ്പെടുത്തിയ ജസ്റ്റിസ് ലീഗിനെക്കാളും കുറഞ്ഞ റേറ്റിങ്ങാണ് റോട്ടൻ ടൊമാറ്റോസിൽ ജോക്കർ: ഫോളി എ ഡ്യൂക്‌സിനുള്ളത്.

സിനിമകളുടെ നിലവാരവും ബോക്‌സോഫീസ് പ്രകടനവും മുൻനിർത്തി പ്രേക്ഷകരുടെ അഭിപ്രായങ്ങളും വിലയിരുത്തി സിനിമകളുടെ റേറ്റിങ് നിശ്ചയിക്കുന്ന വെബ് സൈറ്റാണ് റോട്ടൻ ടൊമാറ്റോ. ഇവരുടെ പുതിയ ഡാറ്റപ്രകാരം 39 ശതമാനം മാത്രമാണ് നിലവിൽ ചിത്രത്തിന്റെ റേറ്റിങ്. ആഴ്ചയവസാനം എത്തുമ്പോൾ ചിത്രത്തിന്റെ റേറ്റിങ് ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജോക്വിൻ ഫീനിക്‌സും ലേഡി ഗാഗയും അഭിനയിച്ച ‘ജോക്കർ: ഫോളി എ ഡ്യൂക്‌സ്’ ഒക്ടോബർ 2 നാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്. നായക കഥാപാത്രമായ ആർതറിന്റെ കാമുകി ഹാർലി ക്വിൻ ആയിട്ടാണ് ലേഡി ഗാഗ എത്തുന്നത്. മുൻ വർഷങ്ങളിൽ ഏറെ പ്രതിക്ഷകളോടെ എത്തുകയും മോശം അഭിപ്രായം നേടുകയും ചെയ്ത ഡിസിയുടെ ജസ്റ്റിസ് ലീഗിനെക്കാളും താഴെയാണ് നിലവിൽ ‘ജോക്കർ: ഫോളി എ ഡ്യൂക്‌സ്’ ന്റെ റേറ്റിങ്. 40 ശതമാനമായിരുന്നു ജസ്റ്റിസ് ലീഗിന്റെ റേറ്റിങ്. ഇതോടെ ഡിസി ചിത്രങ്ങളിൽ റേറ്റിങ് ഏറ്റവും കുറഞ്ഞ ചിത്രങ്ങളുടെ പട്ടികയിൽ ജോക്കർ: ഫോളി എ ഡ്യൂക്‌സ് ഇടം പിടിച്ചു.

Latest Stories

മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ഡെപ്യൂട്ടി സ്പീക്കര്‍; ഒപ്പം ബിജെപി എംപിയും മൂന്ന് എംഎല്‍എമാരും

"റൊണാൾഡോയുടെ മോട്ടിവേറ്റർ അദ്ദേഹം തന്നെയാണ്": മുൻ മാഞ്ചസ്റ്റർ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

'അമേരിക്ക പേപ്പട്ടി, ഇസ്രയേൽ രക്തരക്ഷസ്'; മിസൈൽ ആക്രമണം പൊതുസേവനമെന്ന് ഖമെനയി

അനില്‍ അംബാനിയുടെ അത്ഭുതകരമായ തിരിച്ചുവരവ്; ചര്‍ച്ചയായി വിജയത്തിന് പിന്നിലെ വിലമതിയ്ക്കാനാവാത്ത ബുദ്ധികേന്ദ്രം

'നീ ഏറ്റവും മികച്ചവളും കരുത്തയും, മുന്നോട്ട് പോവുക'; അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദർ

"ഒന്നും കാര്യമാക്കുന്നില്ല എന്ന ബട്ടൺ ഞാൻ അമർത്തുന്നു"; എൻഡ്രിക്കിന്റെ വാക്കുകൾ ഇങ്ങനെ

ഭർതൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍! ഭർത്താവിന് ബലാത്സംഗം ചെയ്യാമെന്നാണോ മോദി സർക്കാർ നിലപാട്?

വൈറലായി 'ഗോട്ട്' മോതിരം; ഇന്‍സ്റ്റഗ്രാമിൽ 'തീ' ആയി വിജയ്

ദളപതിയുടെ അവസാന ചിത്രത്തിന് തുടക്കം; ചടങ്ങിൽ തിളങ്ങി മമിത, നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിൽ

രോഹിത്തോ കോഹ്ലിയോ അല്ല; നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റ് കളിക്കാരന്‍ ആരെന്ന് പറഞ്ഞ് ഡികെ