'അവസാനമാണോ തുടക്കമാണോ എന്നറയില്ല'; ദുരൂഹതയുണര്‍ത്തി നിഴല്‍ ട്രെയ്‌ലര്‍

നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന “നിഴല്‍” ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രത്തില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബന്‍ എത്തുമ്പോള്‍ ഷര്‍മിള എന്ന കഥാപാത്രമായാണ് നയന്‍താര വേഷമിടുന്നത്. ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ആന്റോ ജോസഫ്, അഭിജിത്ത് എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവ് ആണ്. മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും ഒരുക്കുന്നു. അപ്പു ഭട്ടതിരിയും അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍. അഭിഷേക് എസ് ഭട്ടതിരി-സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി-ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍-സുഭാഷ് കരുണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഡിക്സണ്‍ പൊഡുത്താസ്.

Read more

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-രാജീവ് പെരുമ്പാവൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉമേഷ് രാധാകൃഷ്ണന്‍, പി.ആര്‍.ഓ-പി. ശിവപ്രസാദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജിനു വി നാഥ്, കുഞ്ഞുണ്ണി സി.ഐ, ഫിനാന്‍സ് കണ്‍ട്രോളര്‍-ഉദയന്‍ കപ്രശ്ശേരി.