ഒറ്റ് വരുന്നു, റിലീസ് തിയതി പുറത്ത്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഒറ്റ്’ ഓണക്കാലം ആലോഷപൂര്‍വ്വമാക്കുവാനായി സെപ്റ്റംബര്‍ രണ്ടാം തീയതി പ്രദര്‍ശനത്തിനെത്തുന്നു. തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതല്‍ മുടക്കോടെയും വ്യത്യസ്ത ലൊക്കേഷനുകളിലൂടെയും ചിത്രീകരിച്ചതാണ്.

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വന്‍ പ്രദര്‍ശന വിജയം നേടിയ തീവണ്ടി എന്ന ചിത്രത്തിന്റെ സംവിധായകനായ ഫെല്ലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തീവണ്ടിക്കുശേഷം ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ഗോവാ, പൂനെ, മുംബൈ ഹൈവേകള്‍ എന്നിവിടങ്ങളായിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.

പ്രദര്‍ശനശാലകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന എന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ തൊട്ടുപിന്നാലെയെത്തുന്ന നിലയില്‍ ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വര്‍ദ്ധിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ട്രെയിലറും സോഷ്യല്‍ മീഡിയായില്‍ വലിയ തരംഗമാണുണ്ടാക്കിയിരിക്കുന്നത്. സഞ്ജീവിന്റേതാണു തിരക്കഥ.

ഏ.ആര്‍.റഹ്‌മാന്റെ പ്രധാന സഹായിയായ കാഷിഫ്-ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരിപ്പാട് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം – സുഭാഷ് കരുണ്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, കോസ്റ്റ്യം ഡിസൈന്‍ – സ്റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനിത് ശങ്കര്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ – മിഥുന്‍ ഏബ്രഹാം.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി