വാജ്പേയിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് , പങ്കജ് ത്രിപാഠി നായകന്‍

മുന്‍ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയിയുടെ ജീവിതം പറയുന്ന ‘മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേയി’ല്‍ നായകനായെത്തുന്നത് നടന്‍ പങ്കജ് ത്രിപാഠി.
മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ ഉല്ലേഖ് എന്‍.പി.യുടെ ‘ദി അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷന്‍ ആന്‍ഡ് പാരഡോക്‌സ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കുന്നതാണ് ഈ സിനിമ.

രവി ജാദവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉത്കര്‍ഷ് നൈതാനിയുടേതാണ് തിരക്കഥ. മനുഷ്യത്വമുള്ള ഒരു രാഷ്ട്രീയക്കാരനെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് പങ്കജ് ത്രിപാഠി പറഞ്ഞു.

രാഷ്ട്രീയക്കാരന്‍ എന്നതിലുപരി മികച്ച എഴുത്തുകാരനും കവിയുമായിരുന്നു വാജ്പേയിയെന്നും അദ്ദേഹം പറഞ്ഞു. ചിത്രം 2023 ക്രിസ്മസിന് റിലീസ് ചെയ്യാനാണ് തീരുമാനം.വിനോദ് ഭാനുശാലി, സന്ദീപ് സിങ്, സാം ഖാന്‍, കമലേഷ് ഭാനുശാലി, വിശാല്‍ ഗുര്‍നാനി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

1996ല്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയി ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാല്‍ 13 ദിവസത്തിനകം രാജിവെച്ചിരുന്നു. പിന്നീട് 1998ലും 1999ലും പ്രധാനമന്ത്രിയായി. 2018 ആഗസ്റ്റ് 16ന് 93ാം വയസ്സിലാണ് അന്തരിച്ചത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ