മുന്‍ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയിയുടെ ജീവിതം പറയുന്ന ‘മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേയി’ല്‍ നായകനായെത്തുന്നത് നടന് പങ്കജ് ത്രിപാഠി.
മലയാളിയായ മാധ്യമപ്രവര്ത്തകന് ഉല്ലേഖ് എന്‍.പി.യുടെ ‘ദി അണ്‍ടോള്‍ഡ് വാജ്പേയി: പൊളിറ്റീഷന്‍ ആന്‍ഡ് പാരഡോക്സ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കുന്നതാണ് ഈ സിനിമ.
രവി ജാദവാണ് ചിത്രത്തിന്റെ സംവിധായകന്. ഉത്കര്‍ഷ് നൈതാനിയുടേതാണ് തിരക്കഥ. മനുഷ്യത്വമുള്ള ഒരു രാഷ്ട്രീയക്കാരനെ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് പങ്കജ് ത്രിപാഠി പറഞ്ഞു.
രാഷ്ട്രീയക്കാരന് എന്നതിലുപരി മികച്ച എഴുത്തുകാരനും കവിയുമായിരുന്നു വാജ്പേയിയെന്നും അദ്ദേഹം പറഞ്ഞു. ചിത്രം 2023 ക്രിസ്മസിന് റിലീസ് ചെയ്യാനാണ് തീരുമാനം.വിനോദ് ഭാനുശാലി, സന്ദീപ് സിങ്, സാം ഖാന്, കമലേഷ് ഭാനുശാലി, വിശാല്‍ ഗുര്‍നാനി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
Read more
1996ല്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയി ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാല്‍ 13 ദിവസത്തിനകം രാജിവെച്ചിരുന്നു. പിന്നീട് 1998ലും 1999ലും പ്രധാനമന്ത്രിയായി. 2018 ആഗസ്റ്റ് 16ന് 93ാം വയസ്സിലാണ് അന്തരിച്ചത്.