അഞ്ചോ പത്തോ അല്ല; 'അനിമലി'ലെ പാപ്പ വിളി എണ്ണി സോഷ്യൽ മീഡിയ

‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് രൺബിർ കപൂർ നായകനായെത്തിയ ‘അനിമൽ’ സ്ത്രീവിരുദ്ധതകൊണ്ട് നിരവധി വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. റിലീസിന് ശേഷം ഒടിടിയിൽ എത്തിയപ്പോഴും ട്രോളുകൾകും വിമർശനങ്ങൾക്കും കുറവില്ല.

ചിത്രത്തിലെ രൺബിർ കപൂറിന്റെ ‘പാപ്പ’ വിളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. 196 തവണയാണ് ചിത്രത്തിൽ പാപ്പ എന്ന് രൺബിർ വിളിച്ചതെന്നാണ് ഇപ്പോൾ കാണ്ഡത്തിയിരിക്കുന്ന രസകരമായ കാര്യം.

അച്ഛൻ- മകൻ ബന്ധത്തെ പറ്റിയും കുടുംബ ബന്ധങ്ങളിൽ വരുന്ന പ്രശ്നങ്ങൾ എങ്ങനെയാണ് ഒരു വ്യക്തിയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതെന്നും സിനിമ ചർച്ച ചെയ്യുന്നു. രൺബിർ കപൂറിന്റെ അച്ഛനായി അനിൽ കപൂർ ആണ് വേഷമിട്ടിരിക്കുന്നത്.

Read more

ത്രിപ്‍തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നാല് ദിവസംകൊണ്ട് 460 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ്ഓഫീസിൽ കളക്ഷൻ നേടിയിരിക്കുന്നത്.