'സാഹോ'ക്ക് അവിശ്വസനീയമായ പ്രതികരണങ്ങള്‍, ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രഭാസ്

350 കോടി നേട്ടത്തില്‍ എത്തി നില്‍ക്കുകയാണ് പ്രഭാസിന്റെ സാഹോ. റിലീസ് ചെയ്ത് ഏഴാം ദിവസത്തിലും തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ചിത്രം. സാഹോ ആരാധകര്‍ ഏറ്റെടുത്തതോടെ നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് പ്രഭാസ്.

“പ്രിയപ്പെട്ട ആരാധകരെ, പ്രേക്ഷകരെ, നിങ്ങള്‍ സാഹോക്ക് നല്‍കിയ സ്‌നേഹത്തിനും അവിശ്വസനീയമായ പ്രതികരണങ്ങള്‍ക്കും ഒരുപാട് നന്ദി..ഒരുപാട് സ്‌നേഹം..” എന്നാണ് പ്രഭാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലായാണ് സാഹോ എത്തിയത്.

യുവി ക്രിയേഷന്‍സാണ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മഥിയാണ്. ബോളവുഡ് താരം ശ്രദ്ധ കപൂറാണ് നായിക. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.

Read more

https://www.instagram.com/p/B2Bk5auHsNV/?utm_source=ig_embed