ഇനി തനിക്ക് പാന്റ്സ് ഇടാന്‍ പറ്റില്ലെന്ന് പറഞ്ഞ് തെന്നിന്ത്യന്‍ താരം പ്രണിത സുബാഷ്. താരം പങ്കുവച്ച പുതിയ പോസ്റ്റ് ആണിപ്പോള്‍ വൈറാലകുന്നത്. താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന വിവരമാണ് പ്രണിത രസകരമായ ക്യാപ്ഷനോടെ പങ്കുവച്ചിരിക്കുന്നത്. നിറവയറിലുള്ള ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.
‘റൗണ്ട് 2… ഇനി പാന്റ് പാകമാകില്ല’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ബ്ലാക് സ്ലീവ് ലസ് ടോപ്പിലും ഡെനിം ജീന്‍സിലുമാണ് താരം എത്തിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് കമന്റ് ബോക്സിലെത്തുന്നത്.
View this post on Instagram
അതേസമയം, 2010ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ പോര്ക്കിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് പ്രണിത സുഭാഷ്. 2012-ല്‍ പുറത്തിറങ്ങിയ ഭീമാ തീരദള്ളി എന്ന സിനിമയാണ് നടിയുടെ കരിയറിലെ നാഴികക്കല്ലായി മാറിയ ചിത്രം. മലയാളത്തില്‍ തങ്കമണി കൊലക്കേസ് എന്ന ചിത്രത്തിലും പ്രണിത സുഭാഷ് അഭിനയിച്ചിരുന്നു.
ദിലീപിന്റെ ‘തങ്കമണി’ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ‘രാമണ അവതാര’ എന്ന കന്നഡ ചിത്രമാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്. സിനിമയില്‍ സജീവമായി താരം 2021ല്‍ ആണ് വ്യവസായിയായ നിതിന്‍ രാജുവിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് രണ്ട് വയസുള്ള ഒരു മകള്‍ കൂടിയുണ്ട്.