കസബയിലേത് സ്ത്രീവിരുദ്ധതയെങ്കില്‍ മൈ സ്റ്റോറിയിലേത് പുരുഷ വിരുദ്ധത ; പ്രതാപ് പോത്തന്‍

പാര്‍വതിയും പൃഥ്വിരാജും പ്രധാന വേഷത്തിലഭിനയിച്ച മൈ സ്‌റ്റോറിയിലെ ഗാനം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. കസബ വിമര്‍ശനത്തിന് ശേഷം ഇറങ്ങുന്ന പാര്‍വതിയുടെ ആദ്യ സിനിമയ്ക്കെതിരെ മമ്മൂട്ടി ആരാധകര്‍ നടത്തിയ ഡിസ്ലൈക്ക് ക്യാംപെയിന്‍റെ ഭാഗമായി ലൈക്കിന്‍ നൂറു മടങ്ങാണ് സിനിമയിലെ പാട്ടുകള്‍ക്ക് ലഭിച്ചിരിക്കുന്ന ഡിസ് ലൈക്ക്. ഇപ്പോഴിതാ ഗാനത്തിലെ ഒരു രംഗത്തെ വിമര്‍ശിച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ രംഗത്ത്.

സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍ പിടിച്ചാല്‍ സ്ത്രീവിരുദ്ധത. അപ്പോള്‍ നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേ എന്നാണ് പ്രതാപിന്റെ ചോദ്യം. പാട്ടിലെ ഒരു രംഗത്തിനെ വിമര്‍ശിച്ചാണ് പ്രതാപ് തന്റെ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ അഭിപ്രായം പങ്കുവച്ചത്. അല്ലെങ്കിലും സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ എന്നും പരിഭവിക്കുന്നുണ്ട് പ്രതാപ്.

https://www.facebook.com/pratap.pothen/posts/10156890280160278

കസബ വിഷയത്തില്‍ പാര്‍വതിയെ വിമര്‍ശിച്ച സംവിധായകന്‍ ജൂഡ് ആന്തണിക്കെതിരെ പ്രതാപ് പോത്തന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമെന്നാണ് ജൂഡിന്റെ ഈ വിഷയത്തിലുള്ള പ്രതികരണം.

Read more