'രാജാവിന്റെ വരവിന് കാത്തിരിക്കുന്നു.. കൂടെ സേനാധിപതിയുടെയും'; ചര്‍ച്ചയായി മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും സെല്‍ഫി

ലൂസിഫറിന് പിന്നാലെ എമ്പുരാനായുള്ള കാത്തിരിപ്പിലാണ് മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ആരാധകര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ ഹിറ്റായതോടെയാണ് രണ്ടാം ഭാഗം എമ്പുരാന്‍ പ്രഖ്യാപിച്ചത്. ലൂസിഫറിലെ ഒരു ഡയലോഗ് ക്യാപ്ഷനായി കുറിച്ച് പൃഥ്വിരാജ് പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മോഹന്‍ലാലിനെ ചേര്‍ത്തു പിടിച്ച് സെല്‍ഫിയെടുക്കുന്ന പൃഥ്വിയെയാണ് ചിത്രത്തില്‍ കാണാനാവുക. “”ബസ് ഏക് ഇശാര ഭായ്ജാന്‍..ബസ് ഏക്”” എന്നാണ് ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. ഒരു നിര്‍ദേശം തരൂ എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇതോടെ എമ്പുരാന്റെ വിശേഷങ്ങള്‍ അറിയാനുള്ള തിടുക്കത്തിലാണ് ആരാധകര്‍.

എമ്പുരാന് തുടക്കമായോ, സിനിമയെ കുറിച്ച് സൂചന തന്നതാണോ?, രാജാവിന്റെ വരവിന് കാത്തിരിക്കുന്നു.. കൂടെ സേനാധിപതിയുടെയും.., ഖുറേഷി എബ്രഹാം അദ്ദേഹത്തിന്റെ സ്വന്തം സെയിദ് മസൂദ് എന്നിങ്ങനെയാണ് ചില കമന്റുകള്‍.

ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാന്‍ ഒരുക്കാന്‍ വന്‍ തയാറെടുപ്പുകളാണ് പൃഥ്വിരാജ് നടത്തുന്നത്. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യം വേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതു കൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം