സച്ചിയെ മിസ് ചെയ്ത് പൃഥ്വിരാജ്; ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍

സംവിധായകന്‍ സച്ചിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. സച്ചിയുമായുള്ള വാട്‌സ്ആപ്പ് സന്ദേശമാണ് പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. “തൂവാനത്തുമ്പികള്‍” ചിത്രത്തിലെ ക്ലാര എന്ന കഥാപാത്രം പറയുന്ന വാക്കുകളാണ് സന്ദേശത്തിലുള്ളത്.

സച്ചിയെ അക്ഷരാര്‍ത്ഥത്തില്‍ മിസ് ചെയ്യുന്നുവെന്നാണ് ഈ പോസ്റ്റിലൂടെ പൃഥ്വിരാജ് വ്യക്തമാക്കുന്നത്. “”എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാകുവാ, ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്”” എന്ന ചിത്ര സന്ദേശവും പിന്നാലെ തംസപ്പും താരം നല്‍കിയിട്ടുണ്ട്.

https://www.instagram.com/p/CDOnS55ANtG/

സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിലപ്പുറം സച്ചി പൃഥ്വിരാജിന്റെ ആത്മമിത്രം കൂടിയായിരുന്നു. 23 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു ജൂണില്‍ അച്ഛന്‍ സുകുമാരന്റെ വിയോഗത്തില്‍ മനംനൊന്ത് വിറങ്ങലിച്ചു നിന്ന അതേ വികാരമാണ് സച്ചിയുടെ ജീവനറ്റ ശരീരത്തിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ തനിക്കു തോന്നുന്നതെന്ന് പൃഥ്വി പറഞ്ഞത്.

Read more

പറയാത്ത നിരവധി കഥകള്‍, പൂര്‍ത്തീകരിക്കാത്ത നിരവധി സ്വപ്നങ്ങള്‍. വാട്സാപ്പ് ശബ്ദസന്ദേശങ്ങളില്‍ രാത്രി ഏറെ വൈകിയുള്ള നിരവധി വിവരണങ്ങള്‍. വളരെയധികം ഫോണ്‍ കോളുകള്‍. നമ്മള്‍ വലിയൊരു പദ്ധതി തയ്യാറാക്കിയിരുന്നു. ഇനിയുള്ള വര്‍ഷങ്ങളിലേക്ക്. നിങ്ങളും ഞാനും. എന്നിട്ട് നിങ്ങള്‍ പോയി എന്നാണ് പൃഥ്വിരാജ് സച്ചിയുടെ വിയോഗത്തില്‍ വേദനയോടെ കുറിച്ചത്.