പുലിമുരുകന്റെ വിജയഗാഥ അവസാനിക്കുന്നില്ല !!  മറ്റൊരു അംഗീകാരം കൂടി

ആദ്യമായി 100 കോടി-150 കോടി ക്ലബ്ബുകളിലേക്കെത്തി മലയാള സിനിമയുടെ യശ്ശസ്സുയർത്തിയ  ചിത്രമാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. മലയാളം സിനിമാ  ഇൻഡസ്ട്രിയ്ക്ക് വ്യാപകമായ ഒരു കച്ചവടസാദ്ധ്യത വെട്ടിത്തെളിച്ച ഒരു ചിത്രം കൂടിയായിരുന്നു ഇത്.

കേരളത്തിൽ 86 കോടിയോളം രൂപ കളക്ഷൻ നേടിയ ഈ ചിത്രം 39 കോടിയോളമാണ് വിദേശത്തു നിന്നും നേടിയത്.  തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്ത് ചിത്രം പുറത്തിറക്കിയപ്പോൾ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോഡും  പുലിമുരുകന് തന്നെയാണ്.

ഇപ്പോഴിതാ പുതിയൊരു  റെക്കോഡ് കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ഈ ചിത്രം.    പുലിമുരുകന്റെ ഹിന്ദി ഡബ്ബിംഗ് പതിപ്പിന്റെ പേര് ഷേർ കാ ശിക്കാർ എന്നാണ്. ഈ ഹിന്ദി പതിപ്പിന് യൂട്യൂബിൽ ലഭിച്ചിരിക്കുന്നത് 70 മില്യൺ അഥവാ 7 കോടി കാഴ്ചക്കാരെയാണ്.

ഒരു മലയാളം സിനിമയുടെ ഹിന്ദി ഡബ്ബിംഗ് പതിപ്പിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന യൂട്യൂബ് വ്യൂസ് ആണ് പുലി മുരുകൻ നേടിയത്. കുറച്ചു മാസങ്ങൾക്കു മുമ്പ് മാത്രം യൂട്യൂബിൽ റിലീസ് ചെയ്ത ലൂസിഫർ ഹിന്ദി പതിപ്പിനും ഏകദേശം അര കോടിയോളം കാഴ്ചക്കാർ  ലഭിച്ചു കഴിഞ്ഞു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം