രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ വന്ന പുണ്യാളന് അഗര്‍ബത്തീസ് സിനിമയുടെ രണ്ടാം ഭാഗത്തിന് നായികയെ ഒഴിവാക്കാനുള്ള കാരണം വെളിപ്പെടുത്തി ചിത്രത്തിന്റെ സംവിധായകന്. നായികയെ മന:പൂര്‍വം ഒഴിവാക്കിയതല്ലെന്നും ഫാമിലി ലൈഫുമായി കഥ കൂട്ടിക്കുഴയ്ക്കേണ്ടെന്നു കരുതിയാണ് ഒഴിവാക്കിയതെന്നും രഞ്ജിത്ത് ശങ്കര്‍ മനോരമ ഓണ്‍ലൈനിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
നായികയെ മന:പൂര്‍വം ഒഴിവാക്കിയതല്ല. ഫാമിലി ലൈഫുമായി ഈ കഥ കൂട്ടിക്കുഴയ്ക്കേണ്ടെന്നു കരുതിയാണ് ഒഴിവാക്കിയത്. ഭാര്യയും കുട്ടിയുമൊക്കെ വരുമ്പോള്‍ കഥമാറും. നമ്മള് പറയാനുദ്ദേശിക്കുന്നതായിരിക്കില്ല വിഷയമാകുന്നത്. കഥാനായകന് ജോയി താക്കോല്ക്കാരന് എല്ലാ കാര്യങ്ങളേയും ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്യുന്നയാളാണ്. ചെറിയ കാര്യങ്ങള്‍ക്ക് നിയമം ലംഘിക്കുകയും ജയിലില്‍ പോകാന്‍ വരെ തയ്യാറാകുകയും ചെയ്യുന്നു. ഭാര്യയും കുട്ടിയുമുള്ള ഒരാള്‍ അതിന് തയ്യാറാകില്ല. അവിടെ കല്ലുകടി ഉണ്ടാകും. അതുകൊണ്ടാണ് നായികയെ വേണ്ടെന്നു വച്ചതെന്നും രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.
Read more
സിനിമ രസകരമാകുക എന്നാതായിരുന്നു ലക്ഷ്യം. പുതിയ ഒരു നായികയെ കൊണ്ടുവന്നാലും കഥയ്ക്ക് ചേരില്ലെന്നും രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു. പുണ്യാളന് അഗര്ബത്തീസില് നൈല ഉഷയായിരുന്നുജയസൂര്യയുടെ ഭാര്യയുടെ വേഷത്തില്‍ എത്തിയിരുന്നത്.