സാമന്തയുടെ ഐറ്റം നമ്പര്‍ 'പുഷ്പ 2'വിലും ആവര്‍ത്തിക്കുന്നു? പ്രതികരിച്ച് സംഗീത സംവിധായകന്‍

‘പുഷ്പ’ സിനിമയിലെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു സാമന്തയുടെ ‘ഉ അണ്ടാവ..’ എന്ന ഐറ്റം നമ്പര്‍. സിനിമ തിയേറ്റില്‍ എത്തുന്നതിന് മുമ്പേ തന്നെ സാമന്തയുടെ ഈ ഡാന്‍സ് വീഡിയോ വൈറലായി മാറിയിരുന്നു. ‘പുഷ്പ 2’ എത്തുമ്പോള്‍ സാമന്തയും ഈ ഗാനവും വീണ്ടും എത്തുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകാണ് സംഗീത സംവിധായകന്‍.

പുഷ്പ ആദ്യ ഭാഗത്തിന് സംഗീതം ഒരുക്കിയ ദേവി ശ്രീ പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതമൊരുക്കുന്നത്. ഉ അണ്ടവയുടെ മറ്റൊരു വേര്‍ഷന്‍ പുഷ്പ 2വില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ പ്രചാരണങ്ങളോടാണ് ദേവി ശ്രീ പ്രസാദ് പ്രതികരിച്ചത്.

ആദ്യ ഭാഗത്തിലെ തന്റെ ഗാനങ്ങള്‍ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതിനോടൊപ്പം തന്നെ പുതിയ ഗാനങ്ങളെ കുറിച്ചും സംഗീത സംവിധായകന്‍ പറയുന്നുണ്ട്. പുഷ്പ ഒന്നാം ഭാഗത്തിലെ ഗാനം ഹിറ്റാണ്. ഞങ്ങളോട് കാണിച്ച സ്‌നേഹത്തിന് ഞാന്‍ നന്ദി പറയുന്നു, എന്നാണ് അദ്ദേഹം പറഞ്ഞത്.

പുഷ്പ 2വില്‍ ഉ അണ്ടാവ ഗാനം ഇനി ആവര്‍ത്തിക്കില്ല. ആരാധകര്‍ക്ക് ഇഷ്ടമുള്ള പാട്ടുകള്‍ക്കാണ് ഞങ്ങള്‍ സംഗീതം ഒരുക്കുന്നത്. രണ്ടാം ഭാഗത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത് എന്നാണ് ദേവി ശ്രീ പ്രസാദ് പറയുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി