രാധേശ്യാമിലെ പുതിയ ഗാനം 'സ്വപ്ന ദൂരമേ ' റിലീസ് ചെയ്തു

പ്രേക്ഷകര്‍ക്ക് പ്രണയാനുഭവം നല്‍കി പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി. ‘ സ്വപ്ന ദൂരമേ ‘ എന്ന ഗാനമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ജോ പോളിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സത്യ പ്രകാശ് ആണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന ചിത്രത്തിലെ സൂപ്പര്‍ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്.പ്രഭാസും പൂജ ഹെഡ്‌ഗെ യും പ്രണയ ജോഡികളായി അഭിനയിക്കുന്ന ചിത്രത്തിലെ ഗാനം ഇരു കൈയും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. ടി – സീരിയസിന്റെ മലയാളം യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. നേരത്തെ പുറത്തിറക്കിയ ഗാനത്തിനും വന്‍ വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

പ്രഭാസിന്റെ ലോകമെമ്പാടുമുള്ള ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജനുവരി 14 ന് തിയറ്ററുകളിലെത്തും . കൈനോട്ടക്കാരനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്.

യുവി ക്രിയേഷന്‍, ടി – സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

Read more