പ്രണയദിനത്തില്‍ മഞ്ഞില്‍ കുളിച്ച് വിക്രമാദിത്യയും പ്രേരണയും; 'രാധേശ്യാം' പോസ്റ്റര്‍ പുറത്ത്

പ്രണയ ദിനത്തില്‍ പ്രഭാസ് നായകനായെത്തുന്ന രാധേശ്യാം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. മഞ്ഞ് പെയ്യുന്ന പശ്ചാത്തലത്തില്‍ പ്രണയ പരവശരായി നില്‍ക്കുന്ന പ്രഭാസും നായിക പൂജ ഹെഗ്‌ഡെയുമാണ് പോസ്റ്ററിലുള്ളത്. പ്രണയ ദിനത്തില്‍ സ്‌പെഷ്യല്‍ ഗ്ലിംപ്‌സ് വീഡിയോയും പുറത്തെത്തിയിട്ടുണ്ട്.  മാര്‍ച്ച് 11ന് ആണ് രാധേശ്യാം തിയേറ്ററുകളില്‍ എത്തുക.

രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രേരണ എന്ന കഥാപാത്രമായാണ് പൂജ ഹെഗ്‌ഡെ വേഷമിടുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

ജസ്റ്റിന്‍ പ്രഭാകര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍, ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി, നൃത്തം: വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എന്‍. സന്ദീപ്.

Read more